ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ ടിക്കറ്റുകളുമായി ബന്ധപ്പെട്ട ഹാക്കിങ് വിവാദത്തിൽ പുതിയ വഴിതിരിവ്. കിൽത്താൻ ദ്വീപിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായ മഹദാ ഹുസൈൻ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഹാക്കറെയും സംഘത്തെയും തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മുന്നറിയിപ്പ് പോസ്റ്റ് ശ്രദ്ധ…
Author: thedweepdiary
അഗത്തി ശവപറമ്പിൽ തീപ്പിടുത്തം
അഗത്തി: അഗത്തി ശവപറമ്പിൽ കഴിഞ്ഞ രാത്രി വൻ തീപ്പിടുത്തം ഉണ്ടായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പ്രദേശത്ത് ആശങ്ക പരത്തി. സംഭവ വിവരം ലഭിച്ചതിനെ തുടർന്ന് അഗത്തി ഫയർ പോലീസ് സേനയും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മണിക്കൂറുകളോളം…
എ.എഫ്.ഐ.വാർഷിക പൊതുയോഗത്തിൽ ലക്ഷദ്വീപ് പ്രതിനിധിയും.
കവരത്തി: ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷൻ (LAA) ജനറൽ സെക്രട്ടറി മുസ്നദ് നാഗാലാൻഡിലെ കോഹിമയിൽ നടന്ന അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI)യുടെ വാർഷിക പൊതുയോഗത്തിൽ (AGM) പങ്കെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, അസോസിയേഷന്റെ കഴിഞ്ഞ…
അമിനി ഡി.സി. ഓഫീസ് പ്രതിഷേധം:അറസ്റ്റ് ചെയ്തവർക്ക് ജാമ്യം
അമിനി : ഡി. സി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത 22 പ്രതികൾക്ക് അമിനി ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവധിച്ചു. തരംമാറ്റ സർട്ടിഫിക്കെറ്റുകൾ നൽകി നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതെല്ലാം നിർത്തിവെക്കാനുള്ള വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായിട്ടെത്തിയ…
ഫത്ഹുള്ള മുത്തുക്കോയ തങ്ങളുടെ ഉറൂസിന് കൊടിയേറി
മുണ്ടക്കുളം (കൊണ്ടോട്ടി): പ്രമുഖ സൂഫി പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ലക്ഷദ്വീപ് അമിനി ഖാസിയുമായിരുന്ന സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾയുടെ ഒന്നാം ഉറൂസ് മുബാറക്കിന് മുണ്ടക്കുളം ജാമിഅ ജലാലിയ്യയിൽ തുടക്കമായി.ലക്ഷദ്വീപിലും ശ്രീലങ്കയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും…
പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ വിജയത്തിളക്കവുമായി ലക്ഷദ്വീപ്.
എട്ടിടത്തും 100 ശതമാനം വിജയം
കവരത്തി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ലക്ഷദ്വീപിന് അഭിമാനകരമായ നേട്ടം. പരീക്ഷാ ഫലം പ്രഖ്യാപിച്ച ഒൻപത് ദ്വീപുകളിൽ എട്ടിടത്തും 100 ശതമാനം വിജയം രേഖപ്പെടുത്തി ലക്ഷദ്വീപ് മികച്ച പ്രകടനം കാഴ്ചവെച്ചു. ദ്വീപിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വൻ കരുത്ത് പകരുന്നതാണ്…
ബോട്ടിലുള്ളവർ ഉറങ്ങി; മൗലാബുഖാരി ബോട്ട് നിയന്ത്രണം വിട്ടു
കടമത്ത്: കിൽത്താനിൽ നിന്നും അമിനിയിലേക്ക് ഉദ്യോഗസ്ഥരുടെ കെട്ടുകളുമായി എത്തിയ ബോട്ട് തിരികെ കിൽത്താനിലേക്ക് മടങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് അപകടാവസ്ഥ സൃഷ്ടിച്ചു. “മൗലാബുഖാരി” എന്ന പേരിലുള്ള ബോട്ടിലാണ് സംഭവം നടന്നത്.രാത്രി മുഴുവൻ വിശ്രമമില്ലാതെ ബോട്ട് ഓടിച്ചതിന്റെ ഭാഗമായി സ്റ്റിയറിംഗ് നിയന്ത്രിച്ചിരുന്നയാളും കൂടെയുണ്ടായിരുന്നയാളും ഉറങ്ങിപ്പോയതാണെന്നാണ്…
ഭരണകൂട ഭീകരതയ്ക്കെതിരെ കവരത്തിയിൽ കോൺഗ്രസ്സ് പ്രതിഷേധം
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികൾക്കെതിരെ കവരത്തിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രതിഷേധം. ദ്വീപ് നിവാസികളുടെ തനതായ സംസ്കാരത്തെയും ഉപജീവനമാർഗ്ഗങ്ങളെയും തകർക്കുന്ന തരത്തിലുള്ള അഡ്മിനിസ്ട്രേഷന്റെ പരിഷ്കാരങ്ങൾക്കെതിരെയാണ് പ്രതിഷേധം. ദ്വീപുവാസികളുടെ സ്വൈര്യജീവിതം തകർക്കുന്ന പുതിയ നിയമങ്ങൾ ഉടൻ പിൻവലിക്കണം, മത്സ്യബന്ധനവും…
അമിനിയിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് മാർച്ചിൽ സംഘർഷം; 22 പേർ അറസ്റ്റിൽ
അമിനി/കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു. തരംമാറ്റ സർട്ടിഫിക്കറ്റുകൾ (Land Conversion Certificates) റദ്ദാക്കിക്കൊണ്ടുള്ള അഡ്മിനിസ്ട്രേഷന്റെ പുതിയ നടപടിക്കെതിരെ അമിനിയിൽ NCP(SP), NYC(SP) പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. അമിനി NCP(SP) യൂണിറ്റ് പ്രസിഡന്റ് ഉൾപ്പെടെ…
ലക്ഷദ്വീപ് പോലീസിൽ നിന്ന് 18 ഹോം ഗാർഡ് വോളന്റിയർമാരെ പിരിച്ചുവിട്ടു
കവരത്തി: ലക്ഷദ്വീപ് പോലീസിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 18 ഹോം ഗാർഡ് വോളന്റിയർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഡിസെൻഗേജ്മെൻ്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹോം ഡിപ്പാർട്ട്മെന്റ്…
