കവരത്തി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ലക്ഷദ്വീപിന് അഭിമാനകരമായ നേട്ടം. പരീക്ഷാ ഫലം പ്രഖ്യാപിച്ച ഒൻപത് ദ്വീപുകളിൽ എട്ടിടത്തും 100 ശതമാനം വിജയം രേഖപ്പെടുത്തി ലക്ഷദ്വീപ് മികച്ച പ്രകടനം കാഴ്ചവെച്ചു.
ദ്വീപിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വൻ കരുത്ത് പകരുന്നതാണ് ഈ വർഷത്തെ ഫലം. കിൽത്താൻ, കൽപേനി, അഗത്തി, അമിനി, കടമത്ത്, ചേത്ത്ലത്ത്, ആൻഡ്രോത്ത്, തലസ്ഥാനമായ കവരത്തി എന്നിവിടങ്ങളിലെ സ്കൂളുകളാണ് നൂറ് ശതമാനം വിജയം കൈവരിച്ചത്.
*ഫലം ഒറ്റനോട്ടത്തിൽ*
Class 10 CBSE Result
1. Kilthan 100 %
2. Kalpeni 100 %
3. Agatti 100 %
4. Amini 100 %
5. Kadmath 100 %
6. Chethlat 100 %
7. Androth 100 %
8. Kavarathi 100 %
9. Minicoy 97.2 %9.
മിനിക്കോയ് ദ്വീപ് 97.2 ശതമാനം വിജയവുമായി തൊട്ടുപിന്നിലുണ്ട്. ദ്വീപുകളിലെ സ്കൂളുകൾ തുടർച്ചയായി പുലർത്തുന്ന ഈ മികച്ച നിലവാരത്തെ വിദ്യാഭ്യാസ വകുപ്പും രക്ഷിതാക്കളും പ്രശംസിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അതിനായി പരിശ്രമിച്ച അധ്യാപകരെയും വിവിധ സംഘടനകൾ അഭിനന്ദനങ്ങൾ അറിയിച്ചു.
