അഗത്തി ശവപറമ്പിൽ തീപ്പിടുത്തം

അഗത്തി: അഗത്തി ശവപറമ്പിൽ കഴിഞ്ഞ രാത്രി വൻ തീപ്പിടുത്തം ഉണ്ടായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പ്രദേശത്ത് ആശങ്ക പരത്തി.

സംഭവ വിവരം ലഭിച്ചതിനെ തുടർന്ന് അഗത്തി ഫയർ പോലീസ് സേനയും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി ശമിപ്പിച്ചത്.

തീപിടുത്തത്തിൽ വലിയ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *