അമിനി ഡി.സി. ഓഫീസ് പ്രതിഷേധം:അറസ്റ്റ് ചെയ്തവർക്ക് ജാമ്യം

അമിനി : ഡി. സി. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത 22 പ്രതികൾക്ക് അമിനി ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവധിച്ചു. തരംമാറ്റ സർട്ടിഫിക്കെറ്റുകൾ നൽകി നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതെല്ലാം നിർത്തിവെക്കാനുള്ള വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായിട്ടെത്തിയ എൻ.സി.പി. (എസ്) പ്രവർത്തകരെ ഗെയ്റ്റിൽ പോലീസ് തടഞ്ഞപ്പോൾ തള്ളിക്കയറി പ്രതിഷേധിച്ച കണ്ടാൽ അറിയാവുന്ന 22 പ്രവർത്തകരെ പ്രതി ചേർത്ത് പോലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു.

ഇന്ന് ജാമ്യത്തിലിറങ്ങിയവർ എൻ .സി.പി. അമിനി യൂണിറ്റ് പ്രസിഡൻ്റ്
പാറ്റക്കാട പൂക്കുഞ്ഞി, സെക്രട്ടറി,മാടാൽ ഹംസക്കോയ, അച്ചാമ്മാട റഫീഖ്,   കുളി പൂക്കുഞ്ഞി, സാറേച്ചെറ്റ മുനീർ, കീളാക്കുന്നാല ഹാരിസ്, ശർഷാ കുഞ്ഞാലിയക്കൽ, കട്ക്കേം റഹ്മത്തുള്ള, നങ്ങാട്ടിയച്ചെറ്റ മുർത്തസ , കീളാച്ചേരി സക്കീർ ഹുസൈൻ, കുഞ്ഞിമോൻ, പൂക്കുഞ്ഞി, ഉന്നം സാലിഹ്, ബഷീർ, കല്ലേക്കകൽ തുടങ്ങിയ 22 പേർക്കാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *