ഹംദുള്ളാ സഈദിനെതിരെയുള്ള ആരോപണം പിൻവലിച്ച് കോലിയാല ശിഹാബ്

കവരത്തി: ലക്ഷദ്വീപിലെ പാർലിമെൻ്റ് മെമ്പർ ഹംദുള്ളാ സഈദിനെതിരെ നടത്തിയ കടുത്ത ആരോപണം പിൻവലിച്ച് കോലിയാല ശിഹാബ്. സന്ദീപ് വാര്യരെ ദ്വീപിലേക്ക് കൊണ്ടുവരാനുള്ള പേപ്പറുകൾ എല്ലാം ശരിയാക്കീട്ടും ഹംദുള്ളാ സഈദിൻ്റെ എതിർപ്പിനെ തുടർന്നാണ് അദ്ദേഹത്തെ കൊണ്ടുവരാൻ സാധിക്കാത്തതെന്നായിരുന്നു ശിഹാബിൻ്റെ ആരോപണം. സോഷ്യൽ മീഡിയയിൽ…

ഇ .പി. വിട പറഞ്ഞു.

കോഴിക്കോട് :- ഏക്കാർ പള്ളി ആറ്റക്കോയാ തങ്ങൾ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. രാവിലെ 9:00 മണിക്ക് മുഖ്ദാർ ജുമുഅ മസ്ജിദ് (near മുഖ്ദാർ റാത്തീബ് ഖാന), വൈകുന്നേരം അസർ നിസ്കാരത്തിനു ശേഷം മംഗലാപുരം പറങ്കിപ്പേട്ട അമ്മിയമ്മാർ പള്ളി…

ലക്ഷദ്വീപിലെ സ്‌കൂളുകൾ ജൂൺ 5 മുതൽ തുറക്കും; ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും

കവരത്തി:  ലക്ഷദ്വീപിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളും വേനലവധിക്ക് ശേഷം ജൂൺ 5, 2026 മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. ഇതോടെ 2026-27 അധ്യയന വർഷത്തിന് തുടക്കമാകും. ജൂൺ 5-ന് എല്ലാ അധ്യാപകരും അധ്യാപകേതര ജീവനക്കാരും തങ്ങളുടെ സ്‌കൂളുകളിൽ ഹാജരാകണമെന്ന്…

വി.ഐ.പി.മാർക്ക് ഒരു നിയമം, നാട്ടുകാർക്ക് മറ്റൊന്ന്? ലക്ഷദ്വീപിൽ ഇരട്ടനീതി ആരോപണം ശക്തം

അഗത്തി: ലക്ഷദ്വീപിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും നടപ്പാക്കുന്നതിൽ ഇരട്ടനീതി തുടരുന്നതായി നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. സാധാരണ ജനങ്ങൾക്കും പ്രാദേശിക സംരംഭകർക്കും കർശന നിയമങ്ങൾ ചുമത്തുമ്പോൾ, വി.ഐ.പി.മാർക്കും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. രണ്ടുദിവസം മുമ്പ്, കല്പിട്ടിയിലേക്ക്…

വിങ്ങ് കമാണ്ടർ ആർ.ശ്രീരാജ് ബംഗാരം ദ്വീപിൽ മുങ്ങി മരിച്ചു

കൊച്ചി: വ്യോമസേനയിലെ മലയാളി വിങ് കമാൻഡർ ആർ. ശ്രീരാജ് (41) ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം പുത്തൻചന്ത സ്വദേശിയാണ്.ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നടത്തിയ വിനോദസഞ്ചാരത്തിനിടയിലാണു മരണം. കവരത്തിയിലെ റഡാർ യൂണിറ്റിലാണു ജോലി ചെയ്തിരുന്നത്. ബംഗാരം ദ്വീപിലെ വിനോദസഞ്ചാര മുങ്ങൽ മേഖലയിൽ ശ്രീരാജ്…

മൂറിംഗ് ബോയ കരക്കടിഞ്ഞു.

കിൽത്താൻ .. കപ്പലുകൾ കെട്ടിയിടാൻ വേണ്ടി ലക്ഷദ്വീപ് ഹാർബർ വകുപ്പ് കിൽത്താൻ ദ്വീപിൻ്റെ കിഴക്കുഭാഗത്ത് കടലിൽ സ്ഥാപിച്ച മൂറിംഗ് ബോയ അറ്റ്കരക്കടിഞ്ഞു.ബോയയിൽ കെട്ടിയിരുന്ന ചരക്ക് കപ്പൽ ബോയയുമായി ഒഴുകി ദൂരെ എത്തി. ബോയ അതിനെ ബന്ധിച്ച ചെയിൻ അറ്റുപോയതു കാരണം ബ്ലോക്ക്മായിട്ടുള്ള…

ടിക്കറ്റ് ബുക്കിംഗ് ക്രമക്കേട് കേസ്: ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം

കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് ക്രമക്കേട് കേസിൽ അറസ്റ്റിലായ ആദ്യ മൂന്ന് പ്രതികൾക്ക് ആന്ത്രോത്ത് Judicial First Class Magistrate കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ആരോപിക്കപ്പെട്ടിരിക്കുന്നത് BNS സെക്ഷൻ…

35-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ഒക്ടോബർ മാസം കൽപേനിയിൽ

കവരത്തി: 35-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് 2026 ഒക്ടോബർ മാസത്തിൽ കൽപേനിയിലെ Sardar Patel Government Senior Secondary School ൽ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ലക്ഷദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട കായികമേളകളിലൊന്നായ ഈ ഗെയിംസ് വിദ്യാർത്ഥികളുടെ കായികപ്രതിഭ, ടീം സ്പിരിറ്റ്,…

കാലാവസ്ഥ മുന്നറിയിപ്പ്

ലക്ഷദ്വീപ് പ്രദേശങ്ങളിൽ 26-05-2026 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മഴയ്ക്കും ( Yellow Alert )സാദ്ധ്യതയുണ്ട്. ആയതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌  കേന്ദ്ര …

ലക്ഷദ്വീപിൽ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ ആംബുലൻസ് സേവനം

കവരത്തി: ലക്ഷദ്വീപ് ആരോഗ്യ  വകുപ്പിന്റെ പുതിയ  ഉത്തരവ് പ്രകാരം ദ്വീപുകളിലെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സേവനങ്ങൾ ഇനി മുതൽ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും  സൗജന്യമായി ലഭ്യമാകും. 2026 മെയ് 11-ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ആരോഗ്യ…