ബേളാരം ന്യൂസ് പോർട്ടലിൽ തമ്മിലടി: മഹദാഹുസൈനേയും സലാഹുദ്ധീനെയും പുറത്താക്കി

കവരത്തി: ലക്ഷദ്വീപിന്റെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ബേളാരം എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ നിന്നും എഡിറ്റർമാരായ മഹദാ ഹുസ്സൈനെയും സലാഹുദ്ദീൻ പീച്ചിയതിനെയും പുറത്താക്കി. ശ്രീ ചെറിയകോയ കവരത്തിയാണ് പുതിയ എഡിറ്റർ . ലക്ഷദ്വീപിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൊന്നായ എൻ സി…

2.8 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു ലക്ഷദ്വീപ് ആരോഗ്യ രംഗത്ത് നേട്ടം

കവരത്തി: ലക്ഷദ്വീപിലെ ഇൻദിരാഗാന്ധി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ വലിയൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 30 കാരിയായ സ്ത്രീ രോഗിയുടെ വയറ്റിൽ നിന്നും 2.8 കിലോ ഭാരമുള്ള വലിയ ട്യൂമർ നീക്കം ചെയ്യുന്നതിൽ മെഡിക്കൽ ടീം വിജയം നേടി. വയറുവേദന അനുഭവപ്പെട്ട രോഗിയെ…

ജപ്പാനിലെ സകുറ സയൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ ലക്ഷദ്വീപിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ

കവരത്തി, ലക്ഷദ്വീപ് – കേന്ദ്രഭരണ പ്രദേശത്തിന് അഭിമാനകരമായ നേട്ടത്തിൽ, ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ ജപ്പാനിൽ നടക്കുന്ന അഭിമാനകരമായ സകുറ സയൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന 34 അംഗ ഇന്ത്യൻ സംഘത്തിൽ. 2025 ഓഗസ്റ്റിൽ നടക്കുന്ന ഒരാഴ്ചത്തെ ഈ പരിപാടി, ഏഷ്യയിൽ നിന്നുള്ള…

എ. കുഞ്ഞി അഹ്‌മദ് ഹാജി മരണപ്പെട്ടു

കൊച്ചി: കിൽത്താൻ ദ്വീപിൽ അറക്കലചെറ്റ കുഞ്ഞി അഹ്‌മദ് മാസ്റ്റർ (ഇയ്യക്വ) എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ദീർഘകാലം ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം, അനവധി വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യസം പകർന്നു നൽകി. വിരമിച്ച ശേഷം കിൽത്താൻ തർബിയത്തുൽ…

CSL ചാമ്പ്യൻഷിപ്പിന് അയർലൻഡിൽ നിന്ന് ടൈറ്റിൽ സ്പോൺസർ

ചെത്ത്ലത്ത്: 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന ഫീനിക്സ് arts and sports അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെത്തലത്ത് സോക്കർ ലീഗ് (CSL) സീസൺ 2ന്റെ ടൈറ്റിൽ സ്പോൺസറായി അയർലൻഡിലെ പ്രശസ്ത സ്ഥാപനമായ OCEANA ഓർഗാനിക് പ്രൊഡക്റ്റ്സ് സി.ഇ.ഒ ഡോ. സ്റ്റെഫൻ ക്രെയ്ൻ രംഗത്തെത്തി. 2022-ൽ…

ആന്ത്രോത്ത് ദ്വീപിൽ തോണി മറിഞ്ഞ് ഒരു  മരണം

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ തോണി അപകടത്തിൽ ഒരാൾ മരിച്ചു. അന്താംപള്ളി കടലിൽ മീൻപിടിക്കാനായി പോയ ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളം മുങ്ങിയതിനെ തുടർന്ന് പൂക്കുഞ്ഞി കോമളം കാട്ട്, നല്ലക്കോയ പൊച്ചാലം, റാഫി കതിയമ്മാട എന്നിവർ നീന്തി കരയിലെത്തി രക്ഷപ്പെട്ടു.…

നൂറുവർഷത്തിലധികം ജീവിച്ച ‘ഇന്ന’ വിടവാങ്ങി

കിൽത്താൻ: നൂറുവർഷത്തിലധികം കാലത്തെ അനുഭവങ്ങളുമായി, കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ജീവനുള്ള സാക്ഷിയായി ജീവിച്ചിരുന്ന കാട്ടാമ്പള്ളി സൈന, എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന “ഇന്ന” മരണപ്പെട്ടു. 115ന് മുകളിൽ പ്രായമുണ്ടായിരുന്നു അവർക്ക്. പണ്ടുകാലത്ത് കടലിന്റെ ശ്വാസവും മനുഷ്യരുടെ അധ്വാനവുമായിരുന്നു കിൽത്താനിലെ ജീവിതം. ചകിരി…

കിൽത്താനിൽ തിമിംഗലം ചത്ത് കരക്കടിഞ്ഞു

കിൽത്താൻ: കിൽത്താൻ ദ്വീപിൽ തിമിംഗലം ചത്തു കരക്കടിഞ്ഞു. ഗ്രവേൽ എന്ന ഇനത്തിൽപ്പെടുന്ന, സാധാരണയായി 20,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കുന്ന തിമിംഗലമാണ് കരയിൽ അടിഞ്ഞത്. ഏകദേശം 8 മീറ്റർ നീളമുള്ള ഈ തിമിംഗലത്തിന്റെ വാൽ ഭാഗം മുറിഞ്ഞ് മറ്റൊരു ഭാഗത്ത് കരയിൽ…

കരാർ അധ്യാപക നിയമനം നിർത്തണം -പാർലമെന്റ് സമിതി

ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലികളിൽ സംവരണം എന്ന ഭരണഘടനാ വ്യവസ്ഥക്ക് തുരങ്കംവെക്കുന്ന കരാർ അധ്യാപക നിയമനം നിർത്തണമെന്ന് വിദ്യാഭ്യാസ പാർലമെൻറ് സമിതി റിപ്പോർട്ട്, സംസ്ഥാന സർക്കാർ സ്കൂളുക ൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ…

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ വിവിധ ദ്വീപുകളിലേക്ക്  ഉദ്യോഗസ്ഥരെ നിയോഗിച്ചു

കവരത്തി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം വിവിധ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായി ഐ.എ.എസ്, ഐ.എഫ്.എസ്, ഡാനിക്സ് ഓഫീസർമാരെ നിയോഗിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ജനറൽ അഡ്മിനിസ്ട്രേഷൻ & പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ ഉത്തരവിലാണ് നിയമനം. ആന്ത്രോത്ത് – ഗൗരവ് സിംഗ്…