സെൻട്രൽ സിവിൽ സർവ്വീസ് ഫണ്ടമെൻ്റൽ റൂൾ 56 (jj 56 (i) എന്നീ നിയമങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് 116 കേന്ദ്ര സർക്കാർ ജീവനക്കാരെ പിരിച്ചു വിട്ട നടപടി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ ജീവനക്കാരൻ 25 വർഷത്തെ സർവ്വീസും 50 വയസ്സും പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തിൻ്റെ എഫിഷൻസി മൂന്ന് മാസത്തിലൊരിക്കൽ റിവ്യു ചെയ്ത് പൊതു താല്പര്യത്തിന് വിരുദ്ധമാണ് എന്ന് കണ്ടാൽ നിർബന്ധിത വിരമിക്കലിന് വിധേയമാക്കാമെന്നാണ് നിയമം. 1922 ബ്രിട്ടീഷ് ഭരണകാലത്ത് പ്രാബല്യത്തിൽ വന്ന നിയമമാണെങ്കിലും സ്വാതന്ത്ര്യത്തിന് മുമ്പോ അതിന് ശേഷമോ സ്ഥാപനത്തിലെ ഒരു കൂട്ടം ജീവനക്കാരെ ബാധിക്കുന്ന തരത്തിൽ ഇന്ന് വരെ നടപ്പിലാക്കിയിട്ടില്ല. എന്നാൽ ലക്ഷ ദ്വീപ് അഡ്‌മിനിസ്ട്രേഷനിലെ 57 ജീവനകാരടക്കം മറ്റ് വിവിധ വകുപ്പുകളിലായി ലക്ഷദ്വീപിലെ 116 ജീവനക്കാർക്ക് പിരിച്ച് വിടൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ലക്ഷദ്വീപിനെ സംബന്ധിച്ച് , പരിമിതമായ വിഭവങ്ങൾ കൊണ്ട് സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യാൻ കഴിയില്ല. ആ ദ്വീപിലെ 3400 ഓളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ദ്വീപിലെ സാമ്പത്തിക ക്രയവിക്രയത്തിൻ്റെ ആണിക്കല്ലാണ്. അതിനെ തകിടം മറിക്കുന്ന തീരുമാനമാണ് ലക്ഷദ്വീപ് അധികാരികൾ കൈ കൊണ്ടത്. രാജ്യത്തെ മാതൃകാ തൊഴിൽ ദാദാ വായ ഇന്ത്യാ ഗവൺമെൻ്റ് സ്വീകരിച്ച ഇനി നിലപാട് രാജ്യത്തെ തൊഴിൽ സുരക്ഷിതത്വത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവും . കോൺഫെഡറേഷൻ ഓഫ് സെൻ്റട്രൽ ഗവ എം പ്പോയീസ് ആൻ്റ് വർക്കേഴ്‌സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിവിധ ഘടക സംഘടനകളിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. സി ഐ ടി യു ജില്ലാ വൈ. പ്രസിഡണ്ട് സി ഡി നന്ദകാമാർ ഉത്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് എം കെ അഭിലാഷ് അധ്യക്ഷനായിരുന്നു. ലക്ഷദ്വീപ് പ്രതിനിധി കളായി ശ്രീ മുഹമ്മദ് മുസ്ലിം ഖാൻ , ഡോ. മുഹമ്മദ് സാദിഖ് , കോൺഫെഡറേഷൻ സംസ്ഥാന അസി. സെക്രട്ടറി പി സി സതീഷ് , കൊച്ചിൻ നേവൽ ബേസ് സിവിലിയൻ വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി ബൈജു തോമസ് , ഐ ടി ഇ എഫ് എംപ്ലോയീസ് ഫെഡറേഷൻ ജോ. സെക്രട്ടറി എം വി അമൽദേവ് , കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി ബി ശിവപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു സ്വാഗതവും ജില്ലാ ട്രഷറർ പി വി പ്രവീൺ നന്ദിയും രേഖപ്പെടുത്തി.
