ആന്ത്രോത്ത് ദ്വീപിൽ തോണി മറിഞ്ഞ് ഒരു  മരണം

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ തോണി അപകടത്തിൽ ഒരാൾ മരിച്ചു. അന്താംപള്ളി കടലിൽ മീൻപിടിക്കാനായി പോയ ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്.

വള്ളം മുങ്ങിയതിനെ തുടർന്ന് പൂക്കുഞ്ഞി കോമളം കാട്ട്, നല്ലക്കോയ പൊച്ചാലം, റാഫി കതിയമ്മാട എന്നിവർ നീന്തി കരയിലെത്തി രക്ഷപ്പെട്ടു. എന്നാൽ കണ്ണിച്ചെറ്റ റഷീദ്നേ കാണാതാവുകയായിരുന്നു. ബോട്ടുകാരുടേയും നാട്ടുകാരുടേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ റഷീദിനെ കണ്ടെത്തി ആന്ത്രോത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *