CSL ചാമ്പ്യൻഷിപ്പിന് അയർലൻഡിൽ നിന്ന് ടൈറ്റിൽ സ്പോൺസർ

ചെത്ത്ലത്ത്: 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന ഫീനിക്സ് arts and sports അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെത്തലത്ത് സോക്കർ ലീഗ് (CSL) സീസൺ 2ന്റെ ടൈറ്റിൽ സ്പോൺസറായി അയർലൻഡിലെ പ്രശസ്ത സ്ഥാപനമായ OCEANA ഓർഗാനിക് പ്രൊഡക്റ്റ്സ് സി.ഇ.ഒ ഡോ. സ്റ്റെഫൻ ക്രെയ്ൻ രംഗത്തെത്തി.

2022-ൽ ഒരു പ്രേക്ഷകനായി CSL മത്സരങ്ങൾ അനുഭവിച്ച ഡോ. സ്റ്റെഫൻ, കഴിഞ്ഞ സീസണിൽ ചെത്ത്ലാത്തിൽ എത്തിയപ്പോൾ കളിയുടെ ആവേശം നേരിട്ട് കണ്ടതും, CSL കുടുംബത്തിന്റെ ആത്മാർത്ഥമായ സ്വീകരണവും അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്. അതിന്റെ തുടർച്ചയായി CSL ചെയർമാൻ പി. എ. ഷമീറുദ്ദീൻ നടത്തിയ ബന്ധപ്പെടലിലാണ് അദ്ദേഹം തന്റെ വിശ്വാസവും പിന്തുണയും ഉറപ്പിച്ചത്.

ടൈറ്റിൽ സ്പോൺസർഷിപ്പിലൂടെ CSL 2025 കൂടുതൽ ഭംഗിയാർന്ന, ആവേശകരമായ, ഓർമ്മകളിൽ നിലനിൽക്കുന്ന ഒരു സീസണായി മാറുമെന്ന് സംഘാടകർ അറിയിച്ചു. ഫുട്ബോളിന്റെ ആത്മാവിനൊപ്പം ഐക്യം, ആവേശം, മികവ് എന്നീ മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്ന CSL, ലക്ഷദ്വീപ് യുവജനങ്ങളുടെ കായിക സംസ്‌കാരത്തിന് പുതിയൊരു ചുവടുവെപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *