പള്ളിക്കണ്ടി ആറ്റക്കോയ മരണപ്പെട്ടു

കോഴിക്കോട്: പ്രമുഖ നായ എഴുത്തുകാരനുംറിട്ടയേർഡ് അദ്ധ്യാപകനുമായ പള്ളിക്കണ്ടി ആറ്റക്കോയ മാഷ് കവരത്തി മരണപ്പെട്ടു.. ഇന്ന് രാവിലെ (22/03/2026) കോഴിക്കോട് വെച്ചാണ് മരണപ്പെട്ടത്. ഇന്ന് 11 മണിക്ക്, കോഴിക്കോട് മുണ്ണൂർ ജുമാ മസ്ജിദ്, കബറടക്കം ചെയ്തു. നീണ്ട കാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് റിട്ടയറായ…

കപ്പലിൽ നിന്നും കടലിലേക്ക് ചാടി യാത്രക്കാരൻ – സുരക്ഷ ഒരുക്കി ക്യാപ്റ്റൻ റിയാസും സംഘവും

കൊച്ചി: ഇന്നലെ കൽപ്പേനിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എം.വി. ലഗൂൺ കപ്പൽ കൊച്ചിക്കടുത്തെത്തിയപ്പോൾ കപ്പലിൽ നിന്നും കടലിലേക്ക് എടുത്ത് ചാടി ഒരു യാത്രക്കാരൻ. കപ്പലിൻ്റെ ടെക്കിലുണ്ടായിരുന്നവരുടെ മൊബൈലുകൾ എല്ലാം തട്ടിപ്പറിച്ചെറിഞ്ഞ് കപ്പലിൽ തീപ്പിടിച്ചിട്ടുണ്ട്, എല്ലാരും വേഗം കടലിൽ ചാടിക്കോ എന്ന് പറഞ്ഞ്…

ലക്ഷദ്വീപിലെ യുവതി-യുവാക്കൾക്ക് കരസേനയിൽ അവസരം

അഗത്തി: ലക്ഷദ്വീപിലെ യുവതി-യുവാക്കൾക്ക് ഇന്ത്യൻ കരസേനയിൽ പ്രവേശിക്കാനുള്ള അവസരമായി റിക്രൂട്മെൻറ് രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിക്കുന്നു. അഗത്തി ഗവർമെന്റ് സീനിയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് വഴി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ…

കാരുണ്യത്തിന്റെ കൈത്താങ്ങുമായി മെറീന ബോയ്സ് ക്ലബ്ബ്

കിൽത്താൻ: കിൽത്താൻ ഡയാലിസിസ് സെന്ററിലെ രോഗികൾക്ക് ആശ്വാസമേകുന്നതിനായി ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പിറ്റൽ ബെഡ് സെന്ററിന് കൈമാറിയിരിക്കുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുടർന്നു വരുന്ന മെറീന ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ മറ്റൊരു…

വിവാദ ഉത്തരവുകൾക്കെതിരെ എം.പി ഹംദുള്ള സഈദ്

ന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പിലാക്കിയ വിവാദപരമായ പുതിയ ഉത്തരവുകൾക്കെതിരെ ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് പ്രതിഷേധവുമായി രംഗത്ത്. ദ്വീപ് നിവാസികളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന നടപടികളാണ് ലക്ഷദ്വീപ്ഭരണകൂടവും അഡ്മിനിസ്ട്രഷനും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമായും കെട്ടിട നിർമാണത്തിനുള്ള അനുമതി മരവിപ്പിച്ച ഉത്തരവും എൻട്രി…

ലക്ഷദ്വീപ് ഗതാഗത രംഗത്ത് പുതിയ വിപ്ലവം: സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നു

കവരത്തി: ലക്ഷദ്വീപിലെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സ്കൈഹോപ്പ് ഏവിയേഷൻ. സ്പൈസ് ജെറ്റിന്റെ അനുബന്ധ സ്ഥാപനമായ സ്കൈഹോപ്പ്, ലക്ഷദ്വീപിനെ കേരളവുമായും വിവിധ ദ്വീപുകളെ പരസ്പരവും ബന്ധിപ്പിച്ചുകൊണ്ട് സീപ്ലെയിൻ സർവീസുകൾ ഉടൻ ആരംഭിക്കും. ഇതിനായുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്…

അഗത്തി രാജീവ് ഗാന്ധി സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് എംആർഐ മെഷീൻ: 11.32 കോടി രൂപ ഫണ്ട് അനുവദിച്ചു

അഗത്തി: ലക്ഷദ്വീപിലെ ആരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങി അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആശുപത്രിയിലേക്ക് അത്യാധുനികമായ എംആർഐ സ്കാനിംഗ് മെഷീൻ (1.5 Tesla Helium Free) വാങ്ങുന്നതിനായി 11,32,42,166 രൂപയുടെ അഡ്വാൻസ് തുക അനുവദിച്ചുകൊണ്ട് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവായി.മുൻ ലക്ഷദ്വീപ്…

പരിമിതമായ സൗകര്യത്തിൽ ആടിനെ ഒപ്പറേഷൻ ചെയ്ത് വിജയിച്ച് ഡോ. നബീൽ

അന്ത്രോത്ത്: താജുന്നിസാ, പുതിയ പണ്ടാരത്തിൻ്റെ ആട് പ്രസവ തകരാർ കാരണമാണ് മൃഗസംരക്ഷണ ക്ലിനിൽ കൊണ്ടു വന്നത്. പ്രസവത്തിൻ്റെ സമയം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞതിനാൽ ഫ്ലൂയിഡ് എല്ലാം വറ്റി യൂട്രസ്സും അടഞ്ഞ് പോയിരുന്നു. യൂട്രസ് ഓപ്പണാവാനുള്ള മെഡിസിൻ കൊടുത്ത് കാത്തിരുന്നു. ഓപ്പറേഷനുള്ള എക്യുപ്മെൻ്റ്സിൻ്റെ…

ഇന്ത്യൻ ഓപ്പൺ ജമ്പ് മത്സരത്തിൽ മുബാസിന മുഹമ്മദിന് സ്വർണ്ണം

ബെംഗളൂരു: ഇന്ത്യൻ ഓപ്പൺ ജമ്പ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ വനിതകളുടെ ലോഞ്ചിൽ മിന്നും പ്രകടനവുമായി ലക്ഷദ്വീപ് സ്വദേശിനി മുബാസിന മുഹമ്മദ്. ബെംഗളൂരുവിലെ അഞ്ജു ബോബി സ്‌പോർട്‌സ് ഫൗണ്ടേഷനിൽ നടന്ന മത്സരത്തിൽ 6.38 മീറ്റർ ചാടിയാണ് 20 വയസ്സുകാരിയായ മുബാസിന സ്വർണ്ണ മെഡൽ…

സ്വഭാവിക നീതിയെ വെല്ലുവിളിക്കുന്ന ഉത്തരവ്- ഇബ്നു സെയ്ത് മുഹമ്മദ്

സ്വാഭാവിക നീതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യം ആണ് ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ഉണ്ടായിരിക്കുന്നത്.ലക്ഷദ്വീപിൽ സ്വകാര്യമോ പണ്ടാരം ലാൻഡോ ആയ മുഴുവൻ ഭൂമികളിലെയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാനും നിലവിൽ ഉള്ള ഡെയ്‌വർഷൻ സർട്ടിഫിക്കറ്റ് റദാക്കിയും പുതിയവക്ക് അപേക്ഷ…