കപ്പലിൽ നിന്നും കടലിലേക്ക് ചാടി യാത്രക്കാരൻ – സുരക്ഷ ഒരുക്കി ക്യാപ്റ്റൻ റിയാസും സംഘവും

കൊച്ചി: ഇന്നലെ കൽപ്പേനിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എം.വി. ലഗൂൺ കപ്പൽ കൊച്ചിക്കടുത്തെത്തിയപ്പോൾ കപ്പലിൽ നിന്നും കടലിലേക്ക് എടുത്ത് ചാടി ഒരു യാത്രക്കാരൻ. കപ്പലിൻ്റെ ടെക്കിലുണ്ടായിരുന്നവരുടെ മൊബൈലുകൾ എല്ലാം തട്ടിപ്പറിച്ചെറിഞ്ഞ് കപ്പലിൽ തീപ്പിടിച്ചിട്ടുണ്ട്, എല്ലാരും വേഗം കടലിൽ ചാടിക്കോ എന്ന് പറഞ്ഞ് ഓടിപ്പോയി കടലിലേക്ക് എടുത്ത് ചാടുകയായിരുന്നത്രെ ചെറുപ്പക്കാരൻ. ഇരുട്ട് നീങ്ങാത്ത കടലായത് കൊണ്ട് അവനെ കാണാനായില്ല. കപ്പൽ നല്ല സ്പീഡിലുമായിരുന്നു. പൈലറ്റ് ബോട്ടിൽ നിന്നും അവൻ്റെ അടുത്തേക്ക് ലൈഫ് ജാക്കറ്റ് എറിഞ്ഞ് കൊടുത്തിട്ടും അവൻ അത് പിടിക്കാൻ കൂട്ടാക്കിയില്ലത്രെ. കപ്പൽ തിരിച്ച് പോയി, കപ്പൽ ജീവനക്കാർ ബോട്ടിറക്കി , റെസ്‌ക്കി ഓപ്പറേഷനിലൂടെ അയാളെ രക്ഷിക്കുകയായിരുന്നു. മാനസികമായി സുഖമില്ലാത്തയാളായിരുന്നു എന്ന് പിന്നീടീ ട് അറിയാൻ കഴിഞ്ഞു. ആള് കൽപ്പേനി സ്വദേശിയാണ്.

https://www.youtube.com/watch?v=i2d_Wrz5H24