അഗത്തി: ലക്ഷദ്വീപിലെ യുവതി-യുവാക്കൾക്ക് ഇന്ത്യൻ കരസേനയിൽ പ്രവേശിക്കാനുള്ള അവസരമായി റിക്രൂട്മെൻറ് രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിക്കുന്നു. അഗത്തി ഗവർമെന്റ് സീനിയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് വഴി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാമ്പിൽ കരസേനയിൽ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന ശാരീരികവും മാനസികവുമായ യോഗ്യതയുള്ള സ്ത്രീ-പുരുഷന്മാർക്ക് അപേക്ഷിക്കാം. ആൺകുട്ടികൾക്ക് എട്ടാം ക്ലാസിന് മുകളിലുള്ള വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. പത്ത് പാസായ പെൺകുട്ടികൾക്ക് Woman Military Police വിഭാഗത്തിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 17.6 വയസിനും 21 വയസിനും ഇടയിലാണ്.
ക്യാമ്പിൽ ആർമി ഉദ്യോഗസ്ഥർ നേരിട്ട് സാന്നിധ്യമുണ്ടാകും, അപേക്ഷകരെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികളിൽ സഹായിക്കുന്നതിനായി. മാർച്ച് 22, 23, 24 തീയതികളിൽ ഉദ്യോഗാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി അഗത്തി ഗവൺമെന്റ് സീനിയർ സെക്കന്ററി സ്കൂളിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
മറ്റ് ദ്വീപുകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സുഹൃത്തുക്കൾ മുഖേന എത്തിച്ച് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.
അപേക്ഷക്കാർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ നമ്പർ, ST/ഡൊമിസൈൽ സർട്ടിഫിക്കറ്റ് എന്നിവയും, അപ്ലോഡ് ചെയ്യുന്നതിനായി പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും കരുതണം.
കൂടുതൽ വിവരങ്ങൾക്ക് 9447047576 (ചെറിയകോയ), 9400177765 (എസ്.ലെഫ്. അബ്ദുൽ ഗഫൂർ), 9447435768 (ഹർഷദ് ഹുസൈൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
