ഒരു നിയമം ഉണ്ടാക്കുന്നത് ജനഹിതത്തിന് എതിരാണെങ്കിൽ അത് നിലനിൽക്കുമോ?

Town and Country Planning ൽ അഡ്വ. സാലിഹിന് മറുപടി
— അഡ്വ. ടി. സക്കീർഹുസൈൻ.

അഡ്വ. മുഹമ്മദ് സാലിഹിന്റെ വാദം തീർച്ചയായും മറുപടി അർഹിക്കുന്നതാണ്. State ഉണ്ടാക്കുന്ന Regulation ആയാലും Rule, Act ഏതായാലും ശരി അവയെ interpret ചെയ്യുക എന്നത് തന്നെയാണ് ഒരു വക്കീലിന്റെ ജോലി അത് തന്നെയാണ് കോടതികളിൽ നടക്കുന്നതും. സോഷ്യൽ മീഡിയകളിൽ കൂടി നിയമങ്ങളെ കീറി മുറിച്ച് സ്ഥാപിക്കുക എന്നത് ഒരു പരിധി വരെ അസാധ്യമാണ് എന്നാണ് എന്റെ വിശ്വാസം.
ഇവിടെ  അഡ്വ. റഊഫിന്റെ TOWN AND COUNTRY PLANNING എന്ന റെഗുലേഷനിൽ ദ്വീപുകാർക് ഒരു ദോഷവും ഇല്ല എന്ന കണ്ടെത്തൽ നീതിക്ക് നിരക്കാത്തതും ബഹുമാനപ്പെട്ട  സുപ്രീം കോടതിയുടെ precedents ന് എതിരുമാണ്. ഒരു നിയമം നിർമ്മിക്കുമ്പോൾ അതിൽ അഫക്റ്റഡ് ആവുന്ന ജനങ്ങളിൽ ആശങ്ക ഉളവാകുന്നുണ്ട് എങ്കിൽ ആ നിയമത്തിൽ എന്തോ ഒരു ദുരുദ്ദേശം ഉണ്ടാവും എന്നത് മനസ്സിലാക്കാൻ ഒരു നിയമവും പഠിക്കേണ്ട ആവശ്യം ഇല്ല .അത് ഒരു സാമാന്യ  ബുദ്ധിക്ക്
മനസ്സിലാക്കാവുന്നതേ ഉള്ളു. ഇനി നമുക്ക് ഇത്തരം കേസുകളിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിലപാട് എന്തായിരുന്നു എന്ന് ഒന്നോ രണ്ടോ കേസുകൾ മാത്രം പരിശോധിക്കാം. Orissa Maining Companies v. Union of India ഈ കേസിൽ കോടതി പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിയമ നിർമാണത്തിലും Executive ഓർഡറുകളിലും ഗ്രാമ സഭകൾക് ഇടപെടാനുള്ള അധികാരം എത്ര വിപുലമാണ് എന്നതിനെ കുറിച്ചാണ്. Vidhiya Devi v. State of Himachal Pradesh. ഈ കേസിൽ കോടതി വളരെ വ്യക്തമായി പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. “Article 300 A provides that no person shall be deprived of his property save by authority of law.”
ഇതിനോടൊപ്പം Justice KS. Putta Swamy v. Union of India എന്ന കേസിൽ ബഹുമാനപ്പെട്ട മുൻ chief ജസ്റ്റിസ്‌ DY. Chandrachood പറഞ്ഞ ചില കാര്യങ്ങൾ കൂടി മനസ്സിലാക്കിയിരുന്നാൽ ഒരു നിയമം ഉണ്ടാക്കുന്നത് ജന ഹിതത്തിന് എതിരാണെങ്കിൽ ആ നിയമം നില നിൽക്കുമോ ഇല്ലയോ എന്ന് വിലയിരുത്താവുന്നതാണ്.

ഇനി നമുക്ക് സാലിഹ് അഡ്വക്കെറ്റി ന്റെ രാഷ്ട്രീയമായ വിമർശനങ്ങൾ നോക്കാം. അദ്ദേഹം പറഞ്ഞത് ജനങ്ങളെ നിയമം കാട്ടി പേടിപ്പിച്ചു പണം പിരിക്കുന്നു എന്നാണ്. തികച്ചും അടിസ്ഥാനമില്ലാത്ത വാദമാണ്. ദ്വീപിലെ ഏതൊരു ചിന്തിക്കുന്ന വ്യക്തിക്കും മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്  2020 ഡിസംബർ മാസം പുതിയ അഡ്മിനിസ്ട്രേറ്റർ ശ്രീ. പട്ടേൽ വന്നതിന് ശേഷം  ദ്വീപുകാർക്ക് ഏതെങ്കിലും തരത്തിൽ ഉപകരിക്കുന്ന ഒരു നിയമമോ എക്സിക്യൂട്ടീവ് ഓർഡർകളോ ഉണ്ടായിട്ടില്ല. ദ്വീപുകൾ ഐസൊലേറ്റഡ് ആയത് കൊണ്ട് എല്ലാ ജനകീയ സമരങ്ങളും വിജയിപ്പിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ കോടതികളെ സമീപിക്കുക എന്നതാണ് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു രാഷ്ട്രീയ പാർട്ടിയായ NCP( SP) ചെയ്യുന്നത്. ഇതിന് ഒരു പാട് പണം ചെലവുണ്ട് കാരണം വക്കീലന്മാർ വളരെ കൂടുതൽ തുകകളാണ് കക്ഷികളിൽ നിന്നും വാങ്ങുന്നത്. ഇത് സാലിഹ് അഡ്വക്കെറ്റിന് അറിയാവുന്ന കാര്യമാണ്. ഞങ്ങളുടെ പാർട്ടി എന്നും ജനങ്ങൾക്കും അവരുടെ ക്ഷേമത്തിനും വേണ്ടി മാത്രം നില കൊണ്ടവരാണ്. അത
ജനങ്ങളിൽ നിന്ന് പണം പിരിച്ച് പുട്ടടിക്കാൻ മാത്രം ശ്രമിക്കുന്നു എന്ന ആരോപണം  വളരെ വിലകുറഞ്ഞ ആരോപണവും അത് പിൻവലിക്കേണ്ടതുമാണ്.  അഡ്വക്കേറ്റ്സ് പണത്തിനും അധികാരത്തിനുമപ്പുറം ഈ പദവിയുടെ അന്തസ്സും എത്തിക്സും ഉയർത്തി പിടിച്ച് സമൂഹത്തിന് മാതൃകയാകണമെന്ന് വിനയത്തോടെ ഓർമിപ്പിച്ച്കൊള്ളട്ടെ.

Adv. T. Zakeerhussain, BA, LLB,
THAIKANDI HOUSE, KILTAN ISLAND.
9446289530.

Leave a Reply

Your email address will not be published. Required fields are marked *