കവരത്തി: ലക്ഷദ്വീപിലെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സ്കൈഹോപ്പ് ഏവിയേഷൻ. സ്പൈസ് ജെറ്റിന്റെ അനുബന്ധ സ്ഥാപനമായ സ്കൈഹോപ്പ്, ലക്ഷദ്വീപിനെ കേരളവുമായും വിവിധ ദ്വീപുകളെ പരസ്പരവും ബന്ധിപ്പിച്ചുകൊണ്ട് സീപ്ലെയിൻ സർവീസുകൾ ഉടൻ ആരംഭിക്കും. ഇതിനായുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു.
കപ്പൽ മാർഗ്ഗം മണിക്കൂറുകൾ എടുക്കുന്ന യാത്ര ഇനി മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാം. അഗത്തി, കവരത്തി, കിൽത്താൻ, കടമത്ത്, Kalpeni തുടങ്ങിയ ദ്വീപുകളിലേക്ക് നേരിട്ട് സർവീസുകൾ ഉണ്ടാകും.
19 സീറ്റുകളുള്ള ഡി ഹാവിലാൻഡ് കാനഡ DHC-6 ട്വിൻ ഓട്ടർ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് വെള്ളത്തിൽ ഇറങ്ങാനും ടേക്ക് ഓഫ് ചെയ്യാനും കുറഞ്ഞ ദൂരം മാത്രം മതിയാകും.
ടൂറിസം മേഖലയ്ക്കും ഈ പുതിയ ചുവടുവെപ്പ് വലിയ ഊർജ്ജം നൽകും.
നിലവിൽ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ വിമാനങ്ങൾ, ഡിജിസിഎയുടെ (DGCA) അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ മാസം തന്നെ പ്രവർത്തനം ആരംഭിച്ചേക്കും.
