ലക്ഷദ്വീപ് തീരത്ത് നിന്നും ഹെറോയിൻ പിടിച്ച കേസ്: പ്രതികളെ കോടതി വെറുതെ വിട്ടു

കൊച്ചി : ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ 24 പ്രതികളെയും വെറുതെ വിട്ടു. 2022 മെയ് മാസത്തിലായിരുന്നു 218 കിലോ ഹെറോയിനുമായി 24 മത്സ്യത്തൊഴിലാളികളെ ഡിആർഐ അറസ്റ്റ് ചെയ്തത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.

Read More

കാണാതായ വിനോദയാത്ര ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തി

കവരത്തി: ഇന്നലെ രാത്രി സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട് കാണാതായ ബോട്ടിനെ കോസ്റ്റ് ഗാർഡ് കണ്ടെത്തി. കവരത്തിയിൽ നിന്നും സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട മുഹമ്മദ് കാസിം 2 എന്ന ബോട്ടാണ് എൻജിൻ തകരാറിലാകുന്നത് മൂലം കാണാതായത്. ബോട്ടിൽ 55 യാത്രക്കാർ ഉണ്ടായിരുന്നു. ബോട്ട് മിസ്സിംഗ് ആയതിനെ തുടർന്ന് തീരസംരക്ഷണ സേനയുടെ കപ്പൽ തിരച്ചിൽ നടത്തി. ഇന്ന് രാവിലെ കോസ്റ്റ് ഗാർഡ് കപ്പൽ ബോട്ടിനെ കണ്ടെത്തുകയും ബോട്ടിലുണ്ടായിരുന്നവരെ അവരുടെ സുരക്ഷ ഉറപ്പാക്കി കവരത്തിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു.

Read More

എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു; ഗതാഗത പ്രതിസന്ധിക്ക് നേരിയ ആശ്വാസം

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളുടെ പ്രതിസന്ധി മൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി എം വി അറേബ്യൻ സി കപ്പൽ സർവീസ് ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് എം വി അറേബ്യൻ സി കപ്പൽ വീണ്ടും സർവീസിന് എത്തുന്നത്. നിലവിൽ എം വി ലെഗൂണ്‍ എന്ന കപ്പൽ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. പതിനാലാം തീയതി മുതൽ എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു. വരുംദിവസങ്ങളിൽ എംവി ലക്ഷദീപ് സി കൂടി സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ…

Read More

യുഎഇ ഐലൻഡിന്റെ 2025 ലെ ഒത്തുകൂടൽഅജ്മാൻ ഹിലിയോയിൽ നടന്നു

പ്രവാസി ലക്ഷദ്വീപുകാരുടെ കൂട്ടായ്മയായ യുഎഇ ഐലൻഡ് സംഘടിപ്പിച്ച 2025 ലെ ഒത്തുകൂടൽ അജ്മാൻ ഹിലിയോയിൽ ജനുവരി 4, 5 തീയതികളിൽ നടന്നു. വർഷത്തിലൊരിക്കൽ വിപുലമായി സംഘടിപ്പിക്കുന്ന ഈ വിരുന്ന് ഇത്തവണയും ദ്വീപുകാരെ ഒരുമിച്ച് കൊണ്ടുവരികയും സമ്പന്നമായ അനുഭവങ്ങൾ ഒരുക്കുകയും ചെയ്തു. പാചകവും വിനോദങ്ങളും ആകർഷണമായ പരിപാടികൾ സുഗന്ധഭരിതമായ ഭക്ഷണം, സൗകര്യപ്രദമായ താമസം, വാശിയേറിയ ഫുട്ബോൾ, വടംവലി തുടങ്ങിയ കായിക വിനോദങ്ങൾ എന്നിവ പരിപാടിയുടെ ഹൈലൈറ്റുകളായിരുന്നു. ദൂരയാത്ര ചെയ്യുന്നവർക്കും യാത്രാ ബുദ്ധിമുട്ടുള്ളവർക്കും ഗതാഗത സൗകര്യങ്ങൾ ഒരുക്കി, പരിപാടിയുടെ വിജയത്തിൽ…

Read More

ഡൽഹി ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിൽ ലക്ഷദ്വീപ് കൈറ്റ് ടീം

ഡൽഹി: 2-ാം മത് ഡൽഹി ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവെലിൽ പങ്കെടുക്കാനായി ലക്ഷദ്വീപ് കൈറ്റ് ടീം ഡൽഹിയിലെത്തി. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് അഞ്ചംഗ ടീം ഫെസ്റ്റിവലിൽ പങ്കെടുക്കും. കിൽത്താൻ ദ്വീപിൽ നിന്നുള്ള ചമയം ഇദ്രീസ് ടീമിന്റെ ക്യാപ്റ്റനാണ്. ടീമിന്റെ മാനേജറായി മുഹമ്മദ് നജീബും അന്താരാഷ്ട്ര കോർഡിനേറ്ററായി സി.എച്ച് രാജേഷും പങ്കെടുക്കും. എസ്.എം കോയ ടീമിന്റെ സിഇഒയും ജിയാദ് ഹുസൈൻ മീഡിയ കോൺവീനറുമായിരിക്കും. ജനുവരി 12 മുതൽ 15 വരെ ഡൽഹിയിലെ ബനേസര, സരായ് കാലേകാൻ എന്നിവിടങ്ങളിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്….

Read More

ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ

ഡല്‍ഹി: ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്) ജനറൽ സെക്രട്ടറിയുമായ പി.പി മുഹമ്മദ് ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ. സി.പി. എം, എൻ.സി.പി പാർടികളിൽനിന്നടക്കം കൂടുതൽ എം.എൽ.എമാരെയും നേതാക്കളെയും ടി.എം.സിയിൽ എത്തിക്കാമെന്ന ഉറപ്പ് അൻവർ മമതക്ക് നൽകി. തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കണ്‍വീനരായി പി.വി അൻവറിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പി.വി അൻവറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പാർട്ടി ചെയർപേഴ്സണും…

Read More

രണ്ട് ചരക്ക് കപ്പലുകൾ ലേലം ചെയ്യുന്നു

മട്ടാഞ്ചേരി: കാൽ നൂറ്റാണ്ടിലേറെ കാലം സേവനം പൂർത്തിയാക്കിയ രണ്ട് ചരക്ക് കപ്പലുകൾ കൊച്ചി തുറമുഖ അതോറിറ്റി പൊളിച്ചുനീക്കുന്നു. ചരക്ക് നീക്കം ചെയ്യുന്ന കപ്പലിൽ എ ക്ലാസ് വിഭാഗത്തിലെ ‘എം.വി. ഉബൈദുള്ള’, ‘എം.വി.ചെറിയാൻ’ എന്നീ ചരക്ക് കപ്പലുകളാണ് ലേലം ചെയ്ത് കണ്ടം ചെയ്യുന്നത്. നാലുലക്ഷം രൂപയാണ് ലേല ദ്രവ്യത്തുക. കൊച്ചി തുറമുഖത്തെ മട്ടാഞ്ചേരി വാർഫിൽ നങ്കൂരമിട്ട് കിടക്കുകയാണ്. ലക്ഷദ്വീപിലടക്കം ചരക്ക് (ജനറൽ കാർഗോ) നീക്കം ന ത്തിയിരുന്ന കപ്പലുകളാണിവ. 1992ൽ ഗുജറാത്തിൽ നിർമിച്ച കപ്പലായ എം.വി. ഉബൈദുള്ള 33…

Read More

അമിനി തീരവും തൊട്ട് വെസൽ

അമിനി: ചരിത്രത്തിൽ ആദ്യമായി അമിനി ദ്വീപിന്റെ ലഗൂണിലും വെസൽ കയറി ജട്ടിയിൽ ബർത്ത് ചെയ്തു. ഇതോടുകൂടി ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും വെസൽ ബർത്തിങ് എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. എം വി ബ്ലൂമറിൽ എന്ന വെസലാണ് ഇന്ന് അമിനി ദ്വീപിൻ്റെ തീരത്ത് ബർത്ത് ചെയ്തത്. സലിം എന്ന ക്യാപ്റ്റന്റെ നിശ്ചയദാർഢ്യവും മികവും കൂടെയാണ് ഈ ചരിത്ര ദൗത്യത്തിന് പിന്നിൽ. ക്യാപ്റ്റൻ സലീമിനും മറ്റ് ജീവനക്കാർക്കും ഗംഭീര വരവേൽപ്പ് നൽകി. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ലഗൂണുകൾ ഉള്ള ദ്വീപുകളിൽ ഒന്നാണ്…

Read More

കോൺട്രാക്റ്റ് ജീവനക്കാർക്കും  ക്വാർട്ടേഴ്സ് അലോട്ട്മെൻ്റിന് അനുമതി

കവരത്തി: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് (LPWD) സർക്കിൾ കവരത്തി, സർക്കാർ ക്വാർട്ടേഴ്സ് ലഭിക്കുന്നതിന് കോൺട്രാക്റ്റ് ജീവനക്കാരുടെ അപേക്ഷകൾ പരിഗണിക്കാൻ എല്ലാ ദ്വീപുകളിലുമുള്ള ലോക്കൽ അക്കോമഡേഷൻ ബോർഡുകൾക്ക് (LAB) അനുമതി നൽകി. ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷാജഹാൻ സി.എൻ പുറപ്പെടുവിച്ചു.  നിലവിലുള്ള നിബന്ധനകൾ അനുസരിച്ച് സർക്കാർ ക്വാർട്ടേഴ്സ് ആദ്യം സ്ഥിരം ജീവനക്കാർക്ക് അനുവദിക്കും. അതിനു ശേഷമാവും അർഹമായ കരാർ ജീവനക്കാരുടെ അപേക്ഷകൾ പരിഗണിക്കുക. നിലവിലെ ലൈസൻസ് ഫീസ് മൂന്നു മടങ്ങ് നിരക്കിലാണ് ഇവർക്ക് ക്വാർട്ടേഴ്സ്…

Read More

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത്‌ അബ്ദു റസാഖ്

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത്‌ ലക്ഷദ്വീപ് ചെത്ലത് സ്വദേശി അബ്ദു റസാഖ്. കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ മർക്കസ് ലോ കോളേജിൽ നിന്നുമാണ് എൽഎൽബി പഠനം പൂർത്തിയാക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. ലക്ഷദ്വീപിലെ അറിയപ്പെടുന്ന യുവ കവി കൂടിയാണ് അബ്ദു റസാഖ്. ആനുകാലികങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ക്യാമ്പസ് കവിതയിൽ ഒന്നാം സ്ഥാനം നേടിയ റസാക്കിന് എ.എൻ.പ്രദീപ് കുമാർ കലാലയ കവിതാ പുരസ്കാരം ലഭിച്ചിരുന്നു.

Read More