ലക്ഷദ്വീപിൽ എൻ.സി.പി (എസ്) ജെ.ഡി.യുവിലേക്ക് ലയിക്കാൻ ഒരുങ്ങുന്നതായി സൂചന

കവരത്തി: ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്കും പുനഃക്രമീകരണങ്ങൾക്കും വഴിയൊരുക്കുന്നു. ദ്വീപിലെ പ്രബല രാഷ്ട്രീയ പാർട്ടിയായ എൻ.സി.പി (എസ്) ഘടകം ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുമായി ലയിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ പങ്കെടുത്ത നിർണ്ണായക ചർച്ചകൾ…

ലക്ഷദ്വീപിൽ മദ്യം വിതരണം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണം: ഹംദുള്ള സഈദ് എം.പി

കവരത്തി: ലക്ഷദ്വീപിലെ സർക്കാർ അതിഥി മന്ദിരങ്ങളിൽ മദ്യം വിളമ്പാനുള്ള ദ്വീപ് ഭരണകൂടത്തിന്റ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അടിയന്തരമായി പിൻവലിക്കണമെന്നും ലക്ഷദ്വീപ് എം.പി. അഡ്വ.ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ 2021ൽ വിനോദസഞ്ചാരത്തിൻറെ മറവിൽ ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് മദ്യഷാപ്പുകൾ അനുവദിച്ചിരുന്നു. ചെത്താത്ത്,…

അഗത്തി–ബംഗാരം–തിണ്ണകര ബോട്ട് സർവീസ് നിർത്തലാക്കൽ: ഇടപെടൽ ആവശ്യപ്പെട്ട് എം.പി ഹംദുള്ളാ സയ്യീദ്

കവരത്തി: അഗത്തി ദ്വീപിൽ നിന്ന് ബംഗാരവും തിണ്ണകരയും ഉൾപ്പെടുന്ന ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് പ്രദേശവാസികളും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. എം. ഹംദുല്ല സഈദ് ഭരണകൂടത്തിന്…

അഗത്തിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.പി. മുഹമ്മദ് ഫൈസൽ

കവരത്തി: ബംഗാരം, തിണ്ണക്കര ദ്വീപുകളിലേക്ക് സർവീസ് നടത്തിയ ബോട്ടുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അന്യായമായി പിടിച്ചെടുത്ത നടപടി  പ്രതിഷേധാർഹമാണെന്ന് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ. ജനപ്രതിനിധിയുടെ മൗനാനുവാദത്തോടെ നടപ്പാക്കുന്ന ഇത്തരം നടപടികൾ ദ്വീപുവാസികളുടെ സ്വൈര്യജീവിതത്തിനും അടിസ്ഥാന അവകാശങ്ങൾക്കും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും…

നാഷണൽ ലീഗ് കവരത്തി യൂണിറ്റ് രൂപീകച്ചു

കവരത്തി ദ്വീപിൽ നാഷണൽ ലീഗിന്റെ കമ്മിറ്റി ഔദ്യോഗികമായി രൂപീകരിച്ചു. ഡിസംബർ 31, ജനുവരി 1, 2 തീയതികളിലായി കവരത്തിയിൽ നടന്ന നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായാണ് കവരത്തി യൂണിറ്റ് ആരംഭിച്ചത്. യോഗത്തിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഏകദേശം…

ഡിവൈഎഫ്ഐ കവരത്തി യൂണിറ്റിന് പുതിയ ഭാരവാഹികൾ

കവരത്തി: ഡിവൈഎഫ്ഐ കവരത്തി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ഫയാസ് ഖാൻ പി, സെക്രട്ടറിയായി ഷാജഹാൻ, ട്രഷററായി നജീബ് കെ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി ശക്തമായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ…

നാഷണൽ വിമൻസ് ലീഗ് ലക്ഷദ്വീപ് ഘടകം രൂപീകരിച്ചു

അഗത്തി: നാഷണൽ ലീഗ് സേട്ടുസാഹിബ് അനുസ്മരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഗത്തിയിൽ നടന്ന ചടങ്ങിൽ നാഷണൽ വിമൻസ് ലീഗ് ലക്ഷദ്വീപ് ഘടകം രൂപീകരിച്ചു. ചടങ്ങിൽ ഏകദേശം 15 ഓളം വനിതകൾ പങ്കെടുത്തു. പുതുതായി രൂപീകരിച്ച ഘടകത്തിന്റെ ഭാരവാഹികൾ താഴെപ്പറയുന്നവരാണ്:പ്രസിഡൻറ്: വി. ഖദീഷോമ്മവൈസ്…

കോൺഗ്രസ്സ് ഓഫീസിൽ കയ്യേറ്റം. പോലീസിൽ പരാതി.

കിൽത്താൻ :- ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ചിലർ കയ്യേറി. ഭിത്തിയിലെ പി.എം. സഈദിൻ്റെ പടത്തിനു മേൽ ചായം തേച്ചു. കോൺഗ്രസ്സ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉടമകളായ പോക്കയ്യോട കുടുംബത്തിലെ ഇളം തലമുറയിലെ ചിലരാണ് ഇത് ചെയ്തതെന്ന് പറയപ്പെടുന്നു. ഈ…

ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി

അഗത്തി: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർഡ് അംഗവുമായ മീനാ ബീബി, അഗത്തി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് താഹിറാ കെ. മുൻ…

ലക്ഷദ്വീപ് ഘടകം യുവ ലോക് ജൻശക്തി പാർട്ടി കമ്മിറ്റി രൂപീകരിച്ചു

അഗത്തി: യുവ ലോക് ജൻശക്തി പാർട്ടി ലക്ഷദ്വീപ് ഘടകം കമ്മിറ്റി രൂപീകരിച്ചു. യുവ ലോക് ജൻശക്തി പാർട്ടി യൂത്ത് പ്രസിഡന്റ് നബീൽ നിഷാന്റെ അധ്യക്ഷതയിൽ അഗത്തി ദ്വീപിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തിൽ അഗത്തിയിലെ ടി.പി. റസലുദ്ധീനെ ജനറൽ സെക്രട്ടറിയായും,…