ബിത്ര ദ്വീപിലെ അനധികൃത ഭൂമി ഏറ്റെടുക്കൽ: മഹദാ ഹുസൈന്റെ പരാതിയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം
ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഭരണഘടനാ വിരുദ്ധമായി ബിത്ര ദ്വീപിലെ മുഴുവൻ ഭൂമിയും പിടിച്ചെടുക്കാൻ ശ്രമിച്ചതിനെതിരെ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനോട് വിശദീകരണം ആവശ്യപ്പെട്ടു. കിൽത്താൻ ദ്വീപ് സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ. മഹദാ ഹുസൈൻ ടി. ഐ,…
മുൻ എംപി മുഹമ്മദ് ഫൈസലിന് എതിരായ ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ട്യൂണ കയറ്റുമതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് എതിരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി. സമാന വിഷയത്തിൽ സി ബിഐ റജിസ്‌റ്റർ ചെയ്‌ത കേസ്: തെളിവുകൾ ഇല്ലെന്ന് വിലയിരു ത്തി സിബിഐ…
കിൽത്താനിൽ ഭീഷണിയായി ‘ആഫ്രിക്കൻ ഒച്ച്’
കിൽത്താൻ: കിൽത്താൻ ദ്വീപിൽ ‘ആഫ്രിക്കൻ ഒച്ച്’ (ജയന്റ് ആഫ്രിക്കൻ സ്നേൽ) വ്യാപകമായി കണ്ടുവരുന്നതോടെ ജനങ്ങൾ ആശങ്കയിൽ. ഡാക്ക് ബംഗ്ലാവ്, JB സ്കൂൾ പരിസരത്ത് നിന്നും ഹോസ്പിറ്റലിന്റെ വടക്ക് വശം വരെയുള്ള മേഖലയിൽ ഇതിനകം തന്നെ അനേകം ഒച്ച് കളെ കണ്ടെത്തിയതായി നാട്ടുകാർ…
എംപി ഹംദുള്ള സയിദിന്റെ പേരിൽ വ്യാജ കാർഡ്; നിയമ നടപടി സ്വീകരിക്കുമെന്ന് ദ ക്യു
കൊച്ചി: പ്രമുഖ ഓൺലൈൻ മാധ്യമമായ ദ ക്യുയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ കാർഡുകൾ പ്രചരിപ്പിക്കുന്ന സംഭവത്തിൽ മാധ്യമസ്ഥാപനം ശക്തമായ മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സയിദ് പറഞ്ഞതെന്ന രീതിയിൽ, “രാഹുൽ ഗാന്ധി പറഞ്ഞത് 100% യാഥാർത്ഥ്യം. ലക്ഷദ്വീപിലും…
മിനിക്കോയി മാലിന്യക്കൂമ്പാരത്തിലെ തീപിടുത്തം – കേന്ദ്രമന്ത്രാലയം റിപ്പോർട്ട് തേടി
ന്യൂഡൽഹി: മിനിക്കോയ് ദ്വീപിൽ ഏകദേശം 4,000 ടൺ ജൈവാവശിഷ്ടമല്ലാത്ത മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നതായി റിപ്പോർട്ടുകൾ. പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, പഴയ ഉപകരണങ്ങൾ, കിടക്കകൾ, മത്സ്യബന്ധന വലകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ മാലിന്യങ്ങൾ കൊറൽ വീഫുകൾക്കും കടൽജീവജാലത്തിനും ഗുരുതരമായ ഭീഷണിയാകുന്നതായി വിദഗ്ധർ…
DYFI നിവേദനം: പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഡിപ്പാർട്മെന്റ് തല യോഗത്തിൽ ബിഡിഒ
ചെത്ത്ലത്ത് DYFI യൂണിറ്റ് സമർപ്പിച്ച നിവേദനത്തിന്റെ (ഫയൽ നമ്പർ: DYFI/25/09) അടിസ്ഥാനത്തിൽ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല മേധാവികളും DYFI, CPI(M) നേതാക്കളും ഉൾപ്പെട്ടുള്ള യോഗം ചേർന്നു. DYFI സമർപ്പിച്ച നിവേദനത്തിൽ പ്രധാനമായും ചെത്ത്ലത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ…
കപ്പലുകളിൽ വൈഫൈ സംവിധാനം വരുന്നു
കവരത്തി: ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് (LDCL) യാത്രാ കപ്പലുകളിൽ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കപ്പലുകളിലാണ് ഈ പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്. യാത്രാനുഭവം മെച്ചപ്പെടുത്തുകയും, ആധുനിക ഡിജിറ്റൽ സേവനങ്ങൾ കപ്പലുകളിൽ ഉറപ്പാക്കുകയും…
രണ്ടരകോടി വില വരുന്ന ആംബർഗ്രിസുമായി 2 പേർ അറസ്‌റ്റിൽ
കൊച്ചി: കൊച്ചിയിൽ തിമിംഗില ഛർദ്ദി (ആംബർഗ്രീസ് ) വിൽക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ്. സംഭവത്തിൽ രണ്ട് യുവാക്കളെ ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ടര കോടി രൂപ വിലമതിക്കുന്ന 1.35 കിലോഗ്രാം ആംബർഗ്രീസ് പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി സ്വദേശി മുഹമ്മദ് സുഹൈൽ…
കപ്പൽ ടിക്കറ്റ് ബുക്കിങ്ങിന് ഐ.ആർ.സി.ടി.സി. ടിക്കറ്റിങ് സംവിധാനം വരുന്നു
കൊച്ചി:ലക്ഷദ്വീപ് കപ്പൽ യാത്രയിലെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ഇനി റെയിൽവേ ബുക്കിംഗിനായി ഐ.ആർ.സി.ടി.സി. സംവിധാനം ഉപയോഗിക്കുന്നതുപോലെ തന്നെ കപ്പൽ ടിക്കറ്റുകളും ഓൺലൈൻ-ഓഫ്‌ലൈൻ വഴി സുതാര്യമായി ബുക്ക് ചെയ്യാൻ സാധിക്കും. ഇതിന്‍റെ ഭാഗമായി മാനേജ്‌ഡ് സർവീസ് നൽകുന്ന ഏജൻസിയെ…
മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
കിൽത്താൻ റൈഞ്ചിൻ്റെ കീഴിലുള്ള സമസ്ത കേന്ദ്ര സുന്നി ബാല വേദി ( SKSBV ) യുടെ നേതൃത്വത്തിൽ റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് മദ്രസാ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. റൈഞ്ച് വൈസ് പ്രസിഡൻ്റ് തൗഫീഖ് റഹീമി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന…
