ഡെപ്യൂട്ടി കലക്ടർ ബുസർജംഹർക്ക് ദില്ലിയിലേക്ക് ട്രാൻസ്ഫർ.

ദില്ലി: കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡാനിക്ക്സ്, ഡാനിപ്സ് ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. കിൽത്താൻ,ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളുടെ ഡെപ്യൂട്ടി കലക്ടറും ലക്ഷദ്വീപിൽ നിന്നുള്ള  ഏക ഡാനിക്ക്സ് ഓഫീസറുമായ കെ. ബുസർ ജംഹറിന് ദില്ലിയിലേക്ക് ട്രാൻസ്ഫറായി. അദ്ദേഹത്തോടൊപ്പം ലക്ഷദ്വീപിൽ നിന്നും പത്മാകർ റാം ത്രിപാഠി,…

മിനിക്കോയിയിൽ നിന്ന് രണ്ട് പാമ്പുകളെ കണ്ടെത്തി.”മിസ്കീൻ മലിക് ഹറു ഫ”.

മിനിക്കോയി:- മിനിക്കോയി ദ്വീപിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് ഓരോ പാമ്പുകളെ കണ്ടെത്തി. 50 ഏക്കർ എന്ന ഭാഗത്തുള്ള ഗവർമെൻ്റ് ക്വാർട്ടേഴ്സിൻ്റെ അടുത്ത് നിന്നും കണ്ടെത്തിയ പാമ്പിനെ അപ്പോൾ തന്നെ നാട്ടുകാർ തല്ലിക്കൊന്നു. മിനിക്കോയി ദ്വീപിൽ നിന്നും പലപ്പോഴായി…

ലക്ഷദ്വീപിന് പൂർണ്ണസമയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണം: കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ദീർഘകാലമായുള്ള അസാന്നിധ്യം ദ്വീപിൽ ഗുരുതരമായ ഭരണപ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ലക്ഷദ്വീപ് സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ മുസ്‌ലിം ഖാൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷദ്വീപിനായി ഒരു പൂർണ്ണസമയ (Full-time) അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി നിയമിക്കാൻ…

വിദ്യാർഥികൾ ആശങ്കയിൽ; ലക്ഷദ്വീപിലെ ബിരുദ കോഴ്സുകൾ വെട്ടിക്കുറച്ചു

കവരത്തി: ലക്ഷദ്വീപിലെ കോളേജുകളിലെ ബിരുദ കോഴ്സുകൾ വെട്ടി കുറച്ചു. ആൻഡ്രോത്ത്, കടമത്ത് സർക്കാർ കോളേജുകളിലെ കോഴ്സുകളാണ് ഒഴിവാക്കിയത്.ആൻഡ്രോത്ത് ദ്വീപിലെ ഗവ. കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നും പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ്…

ലക്ഷദ്വീപിൽ വീണ്ടും പിരിച്ചുവിടൽ; സൂപ്രണ്ട്, സ്റ്റെനോഗ്രാഫർമാരായ 10 പേരെ പെൻഷൻ നൽകി വിട്ടയച്ചു

കവരത്തി: വിവാദ നടപടികളുമായി മുന്നോട്ടുപോകുന്ന ലക്ഷദ്വീപ് ഭരണകൂടം ഇന്ന് 10 പേരെക്കൂടി നിർബന്ധിത പെൻഷൻ നൽകി പിരിച്ചുവിട്ടു. സൂപ്രണ്ട്, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ജോലി ചെയ്യുന്ന എ. ജമീലാബി, എസ്.വി. ഖലീൽ, എം.സി. കുഞ്ഞി, നസീമാബി കെ.പി., പി.പി.…

ലക്ഷദ്വീപിൽ മത്സ്യ മേഖലയ്ക്ക് വികസന മാസ്റ്റർ പ്ലാൻ; 5 വർഷത്തിനകം ₹50,000 കോടി ഉൽപാദനം ലക്ഷ്യം

കൊച്ചി: ലക്ഷദ്വീപിലെ മത്സ്യമേഖലയെ ആധുനികവത്കരിച്ച് വൻതോതിൽ വികസിപ്പിക്കുന്നതിനായി സമഗ്ര മത്സ്യ വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ സമുദ്രമത്സ്യ ഉൽപാദനം ₹50,000 കോടിയായി ഉയർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ…

ജനങ്ങളുടെ അഭിപ്രായം ചോദിച്ചത് എന്തിന്? കേൾക്കാനോ, അതോ കേട്ടതായി രേഖപ്പെടുത്താനോ?

ലക്ഷദ്വീപിലെ കൃഷിഭൂമി കൈമാറ്റത്തിന് ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന നിയമഭേദഗതിയെക്കുറിച്ച് ഏറ്റവും ഗൗരവമായി ഉയരുന്ന ചോദ്യം ഭേദഗതിയുടെ ഉള്ളടക്കത്തെക്കുറിച്ചല്ല; അത് ഭരണകൂടത്തിന്റെ സമീപനത്തെക്കുറിച്ചാണ്.ഭരണകൂടം പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചു. നിശ്ചിത സമയപരിധി നൽകി. മെമ്മോറാണ്ടങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പരാതികളും നിർദേശങ്ങളും സ്വീകരിക്കുമെന്ന്…

ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് പുതിയ നിയന്ത്രണം; ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ഭേദഗതി കരട് കേന്ദ്രത്തിന് സമർപ്പിച്ചു

കവരത്തി: ലക്ഷദ്വീപിലെ പട്ടികവർഗ ഭൂമികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 1964-ലെ Laccadive, Minicoy and Amindivi Islands (Protection of Scheduled Tribes) Regulation ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ചു. “Laccadive, Minicoy…

റോഡ് വശത്തെ തെങ്ങ് മുറിക്കൽ വിവാദം: എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരത്തിൽ സംശയം; ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതിയുടെ വിശദീകരണം

കൊച്ചി: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ റോഡ് വശങ്ങളിലെ തെങ്ങുകൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ കേരള ഹൈക്കോടതി ഇടപെട്ടു. ഉത്തരവ് ചോദ്യം ചെയ്ത് അസദുള്ള പാലമാടം ഉൾപ്പെടെ 17 ദ്വീപ് നിവാസികൾ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ…

വീണ്ടും കൂട്ട പിരിച്ചുവിടൽ

കവരത്തി :- കുറെ ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും ഉദ്യോഗസ്ഥൻമാരെ കൂട്ടമായി പെൻഷൻ നൽകി പിരിച്ചു വിട്ടിരിക്കുകയാണ്. 42 of CCS ( Pension) Rule 2021 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എൽ.ഡി.സി., യു.ഡി.സി., സ്റ്റെനോഗ്രാഫർ, എം.എസ്.ഈ കേഡറുകളിൽ ജോലി ചെയ്തുവരുന്ന 47 പേരെയാണ്…