വീണ്ടും കൂട്ട പിരിച്ചുവിടൽ


കവരത്തി :- കുറെ ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും ഉദ്യോഗസ്ഥൻമാരെ കൂട്ടമായി പെൻഷൻ നൽകി പിരിച്ചു വിട്ടിരിക്കുകയാണ്. 42 of CCS ( Pension) Rule 2021 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എൽ.ഡി.സി., യു.ഡി.സി., സ്റ്റെനോഗ്രാഫർ, എം.എസ്.ഈ കേഡറുകളിൽ ജോലി ചെയ്തുവരുന്ന 47 പേരെയാണ് പെൻഷൻ നൽകിയിരിക്കുന്നത്.ജൂലൈ രണ്ടാം തിയ്യതി തൊട്ട് പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് പെൻഷൻ നൽകിയിരിക്കുന്നത്.F No.12/ 24/2020-Service (1) നമ്പർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് സ്പെഷ്യൽ സെക്രട്ടറി സർവ്വീസ് ശ്രീ.പദ്മാകർ റാം ത്രിപാഠിയാണ്.നിർബന്ധമായി പെൻഷൻ നൽകപ്പെട്ട പല എം.എസ്.ഇ.മാരും ഈ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് മിനിക്കോയിയിലേക്ക് സ്ഥലം മാറ്റി പറഞ്ഞയക്കപ്പെട്ടവരാണ്. ഇങ്ങനെയൊരു നടന്ന് കൊണ്ടിരിക്കുന്നതിനിടയിൽ ഇങ്ങനെയൊരു ട്രാൻസ്ഫർ അവർക്കു നൽകേണ്ടതില്ലായിരുന്നു. മാനുഷികമായ കരുണ പോലും കാട്ടാതെയാണ് പല നടപടികളും ഇപ്പോൾ ഉണ്ടാകുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.