ഡെപ്യൂട്ടി കലക്ടർ ബുസർജംഹർക്ക് ദില്ലിയിലേക്ക് ട്രാൻസ്ഫർ.

ദില്ലി: കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡാനിക്ക്സ്, ഡാനിപ്സ് ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. കിൽത്താൻ,ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളുടെ ഡെപ്യൂട്ടി കലക്ടറും ലക്ഷദ്വീപിൽ നിന്നുള്ള  ഏക ഡാനിക്ക്സ് ഓഫീസറുമായ കെ. ബുസർ ജംഹറിന് ദില്ലിയിലേക്ക് ട്രാൻസ്ഫറായി. അദ്ദേഹത്തോടൊപ്പം ലക്ഷദ്വീപിൽ നിന്നും പത്മാകർ റാം ത്രിപാഠി, ആദിത്യ ബട്ട്, രജ്നീഷ്, അവിനേഷ് അൻഷുൽ എന്നിവർക്കാണ് സ്ഥലം മാറ്റമുള്ളത്. ദ്വീപിലേക്ക് ദില്ലിയിൽ നിന്നും വരുന്ന ഓഫീസർമാർ രാഹുൽ അഗർവാൾ, രാകേഷ് കുമാർ മീന, വേദ് പ്രകാശ് മീനാ, ശശികുമാർ,  കൈലാഷ് സിംഗ് ബിഷ്ത്എന്നിവരാണ്.
        ലക്ഷദ്വീപിൽ നിന്നും എസ്.ഡി.ഓ മാരായി സ്ഥാന കയറ്റം കിട്ടിയവരിൽ ഡാനിക്ക് സ് ഓഫീസറായി ഉദ്യോഗ കയറ്റം കിട്ടിയത് ബുസർജംഹറിന് മാത്രമാണ്. കിൽത്താൻ, ചെത്ത്ലാണ്, അമിനി, അന്ത്രോത്ത്, അഗത്തി, കവരത്തി, ദ്വീപുകളിലെല്ലാം അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *