കടമത്ത്(30.05.2026): ലക്ഷദ്വീപിലെ കപ്പൽ ടിക്കറ്റിംഗ് സംവിധാനത്തിൽ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുള്ള ക്വാട്ട (PWD Quota) വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആരോപണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ അട്ടിമറിച്ചുകൊണ്ട് നടക്കുന്ന വൻ അഴിമതിക്ക് എതിരെ ലക്ഷദ്വീപ് ഡിഫറെന്റ്‌ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ (LDWA) കടമത്ത് യൂണിറ്റ് രംഗത്തെത്തി.…
Category: NEWS
വഴിവക്കിലെ തെങ്ങുവെട്ടൽ കവരത്തിയിൽ പ്രതിഷേധം
കവരത്തി:- റോഡ് സൈഡിലെ സ്വകാര്യ തെങ്ങുകൾ ഒരു നഷ്ടപരിഹാരവും നൽകാതെ വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധിച്ച് എൻ.സി.പി. (എസ്) പ്രവർത്തകർ. റോഡ് ഇട്ട അവസരത്തിൽ ചില സ്ഥലങ്ങളിൽ ഭൂവുടമകൾക്ക് അനുയോജ്യമായ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇപ്പോൾ തെങ്ങുകളും നഷ്ടപരിഹാരം നൽകാതെയാണ് വെട്ടാൻ ശ്രമിക്കുന്നത്. കവരത്തിയിൽ പ്രതിഷേധത്തെ…
സ്വച്ഛ് ഭാരത് മിഷൻ: പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാർക്കും പിരിച്ചുവിടൽ.
കവരത്തി: ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പിന് കീഴിൽ സ്വച്ഛ് ഭാരത് മിഷൻ (SBM) അനുബന്ധ പ്രവർത്തനങ്ങൾക്കായി നിയമിച്ചിരുന്ന കാഷ്വൽ ലേബറർമാരുടെ സേവനം 2026 മെയ് 31 മുതൽ അവസാനിപ്പിച്ചതായി പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിറക്കി. പഞ്ചായത്ത് വകുപ്പിന് കീഴിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മറ്റ്…
ലക്ഷദ്വീപിലെ ബിസിനസുകളെ ഡിജിറ്റൽ ലോകത്തേക്ക് എത്തിക്കാൻ “Lakmart”
സുന്ദരമായ ദ്വീപുകളും വിനോദസഞ്ചാര സാധ്യതകളും പ്രാദേശിക രുചികളും ചെറുകിട വ്യാപാരങ്ങളുമൊക്കെയായി ലക്ഷദ്വീപ് ഏറെ ശ്രദ്ധേയമാണ്. എന്നാൽ നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ദ്വീപുകൾക്കിടയിൽ യാത്ര ചെയ്യുന്നവർക്കും വിശ്വസനീയമായ ഭക്ഷണശാലകൾ, താമസസൗകര്യങ്ങൾ, വാഹന സൗകര്യങ്ങൾ, മറ്റ് പ്രാദേശിക സേവനങ്ങൾ എന്നിവ എളുപ്പത്തിൽ കണ്ടെത്തുക പലപ്പോഴും ബുദ്ധിമുട്ടായിരുന്നു.…
സർക്കാർ ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കൽ: അഗത്തിയിലും കവരത്തിയിലും ഉത്തരവുകൾ ഇറക്കി.
കവരത്തി: ലക്ഷദ്വീപിലെ വിവിധ പൊതു ആവശ്യങ്ങൾക്കായി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കുന്നു. 2013-ലെ RFCTLARR ആക്ട് സെക്ഷൻ 11(1) പ്രകാരം കളക്ടറേറ്റ് (റവന്യൂ വകുപ്പ്) പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ് (Preliminary Notification) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഗത്തി, കവരത്തി ദ്വീപുകളിലായി വിവിധ വികസന…
ലക്ഷദ്വീപിൻ്റെ സാംസ്കാരിക നിർമ്മിതിക്കായി സി-ക്യൂ
– ഇസ്മത്ത് ഹുസൈൻ യൂണിഫോം ധരിച്ച്, സ്കൂൾ ബാഗ് തോളിലേറ്റി, “ഞങ്ങളുടെ നഴ്സറി പൂട്ടരുതേ…” എന്ന് ആവേശത്തോടെ പറയുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ? സാധാരണയായി സ്കൂളിലേക്കു പോകാൻ മടിക്കുന്ന കുട്ടികൾക്കിടയിൽ ഈ കാഴ്ച അതിശയകരമാണ്. എന്നാൽ ലക്ഷദ്വീപിലെ പല ദ്വീപുകളിലും ലോകത്തിന്റെ വിവിധ…
അമ്മേനിയിൽ ഒരു കൊച്ചു കുട്ടിക്കുണ്ടായ അനുഭവം – ഇനി ആവർത്തിക്കാതിരിക്കട്ടെ
അമ്മേനി ദ്വീപിൽ ഒരു കൊച്ചു കുട്ടിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നവും തുടർന്ന് നേരിടേണ്ടിവന്ന ചികിത്സാ പ്രതിസന്ധിയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. സമയോചിതമായ ഇടപെടലും മാതാപിതാക്കളുടെ ജാഗ്രതയും കൊണ്ടാണ് കുഞ്ഞ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. രാവിലെ എട്ട് മണിയോടെയാണ് കുട്ടി അബദ്ധത്തിൽ മൂക്കിനുള്ളിൽ…
ആറ് മാസം പോലും ആയുസ്സില്ലാത്ത റോഡ്…ഈ വികസനം ആരെപ്പറ്റിക്കാൻ?
കടമത്ത് ദ്വീപിലെ അറഫാ സ്റ്റോറിൽ നിന്ന് തെക്കോട്ടുള്ള പ്രധാന റോഡിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ജനങ്ങളുടെ മനസിൽ ഉയരുന്നത് ഒരേയൊരു ചോദ്യം മാത്രം .ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത റോഡാണോ ഇത്.അല്ലെങ്കിൽ നിലവാരമില്ലാത്ത കരാറുകളുടെ ശവകുടീരമോ? ആറ് മാസം പോലും തികയാത്ത…
ആരോഗ്യരംഗത്ത് അഭിമാന നേട്ടം: ആന്ത്രോത്തിൽ ‘ഡൈവേർട്ടിംഗ് ഇലിയോസ്റ്റമി’ ശസ്ത്രക്രിയ
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആരോഗ്യരംഗത്തിന് അഭിമാന നേട്ടമായി ആന്ത്രോത്ത് AAM ഹോസ്പിറ്റലിൽ അതിസങ്കീർണ്ണമായ ‘ഡൈവേർട്ടിംഗ് ലൂപ്പ് ഇലിയോസ്റ്റമി’ (Diverting Loop Ileostomy) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ദ്വീപിന്റെ ചികിത്സാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആന്ത്രോത്ത് സ്വദേശിയായ 67 കാരിയായ…
സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരം
കവരത്തി, അഗത്തി, കല്പേനി, കടമത്ത് ദ്വീപുകൾക്ക് പിന്നാലെ കിൽത്താൻ ദ്വീപിലും സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ആദ്യമായി സീപ്ലെയിൻ ദ്വീപിലെത്തിയതോടെ വലിയ ആവേശത്തിലാണ് നാട്ടുകാർ. സീപ്ലെയിൻ കാണാനായി നിരവധി പേർ കടപ്പുറത്ത് തടിച്ചുകൂടി. ദ്വീപുകൾ തമ്മിലുള്ള ഗതാഗത സൗകര്യം കൂടുതൽ…
