‘ഈ നിയമം കിരാതമാണ്’ — അഡ്വ. അജ്മൽ അഹമ്മദ്
കവരത്തി: ലക്ഷദ്വീപിലെ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് രംഗത്ത്. ദ്വീപുകാരുടെ ഭൂമി കവർന്നെടുക്കാൻ അനുവദിക്കില്ലെന്നും ഈ നിയമം ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള സന്ദേശവുമായി യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. അജ്മൽ അഹമ്മദിന്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
‘ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങിനെതിരെ ഇനിയും ഒബ്ജക്ഷൻ കൊടുക്കാത്ത ദ്വീപുകാർ ഉടൻ കൊടുക്കുക. ഈ നിയമം കിരാതമാണ്’ എന്നാണ് പോസ്റ്ററിലെ പ്രധാന ആഹ്വാനം. റെഗുലേഷനെതിരെ എതിർപ്പുകൾ സമർപ്പിക്കാൻ ഇനിയും തയ്യാറാകാത്തവർ ഉടൻ നടപടിയെടുക്കണമെന്ന സന്ദേശവും ഇതിലൂടെ നൽകുന്നു.
ലക്ഷദ്വീപിലെ ഭൂവിനിയോഗം, ഭൂവുടമസ്ഥാവകാശം, പരമ്പരാഗത ജീവിതരീതികൾ എന്നിവയെ ബാധിക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് റെഗുലേഷനെതിരെ എതിർപ്പുകൾ ഉയരുന്നത്.
