ചേത്ലാത്ത് ദ്വീപിന് അഭിമാനം. ഫാത്തിമാ ഖുറൈഷാ വനിതാ കർഷക ദിന പോസ്റ്റർ ഐക്കൺ

ചേത്ലാത്ത് ദ്വീപിന്റെ പേര് ദേശീയതലത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വലിയ സന്തോഷവാർത്തയാണ് എത്തിയിരിക്കുന്നത്.
കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും പ്രമുഖ മത്സ്യ സാങ്കേതിക സ്ഥാപനമായ ICAR-CIFT കൊച്ചി, ഈ വർഷത്തെ (2026 ഒക്ടോബർ 15) ഔദ്യോഗിക ‘വനിതാ കർഷക ദിന’ (Women Farmers’ Day) പോസ്റ്റർ ഐക്കൺ ആയി ചെത്ത്ലാത്ത് ദ്വീപിൽ നിന്നുള്ള ഫാത്തിമത്ത് ഖുറൈഷയെ  തിരഞ്ഞെടുത്തിരിക്കുകയാണ്.
കടലിനോട് മല്ലടിച്ച്, മൽസ്യബന്ധന-മേഖലയിൽ കഠിനാധ്വാനം ചെയ്യുന്ന ലക്ഷദ്വീപിലെ പെൺകരുത്തിന്റെ പ്രതീകമായാണ് ഫാത്തിമത്ത് ഖുറൈഷയെ ഈ ദേശീയ പോസ്റ്ററിലെ മുഖ്യ ചിത്രമായി കേന്ദ്ര സ്ഥാപനം ഉൾപ്പെടുത്തിയിരിക്കുന്നത്.
“അറിവ്, കഴിവ്, സംരംഭകത്വം എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക” (Empowering Women Through Knowledge, Skills and Enterprise) എന്ന സന്ദേശവുമായി പുറത്തിറങ്ങിയ ഈ പോസ്റ്റർ ലക്ഷദ്വീപിന് മുഴുവൻ വലിയൊരു അംഗീകാരമാണ്.
ദ്വീപിന്റെ അഭിമാനമായി മാറിയ പ്രിയപ്പെട്ട ഫാത്തിമത്ത് ഖുറൈഷയെ അഭിനന്ദനങ്ങൾ കൊണ്ട് മുടുകയാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *