ടൗൺ പ്ലാനിംഗ് വിജ്ഞാപനം പിൻവലിക്കണം; പ്രക്ഷോഭത്തിൽ പങ്കുചേരാൻ കിൽത്താൻ മുസ്ലിം ജമാഅത്തിന്റെ ആഹ്വാനം

കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച ‘ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്’ (Town and Country Planning) സംബന്ധിച്ച വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും നിവേദനങ്ങൾ സമർപ്പിച്ചുവരികയാണ്. ലക്ഷദ്വീപിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ പ്രതിഷേധ നീക്കങ്ങൾ.

ഈ പ്രതിഷേധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ കിൽത്താൻ മുസ്ലീം ജമാഅത്ത് കമ്മിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തു. മുസ്ലിം ജമാഅത്ത്  അംഗങ്ങളും അഭ്യുദയകാംക്ഷികളും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി അറിയിച്ചു.

ലക്ഷദ്വീപിന്റെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്നും കിൽത്താൻ യൂണിറ്റ് മുസ്ലിം ജമാഅത്ത്  പ്രസിഡന്റ് താജുദ്ദീൻ റിസ്‌വി, ജനറൽ സെക്രട്ടറി ഹമീദലി സഅദി  എന്നിവർ പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *