ചെത്ത്ലാത്ത്: ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ 2026-ന്റെ ഭാഗമായി ദ്വീപ് ജനത നേരിടുന്ന വെല്ലുവിളികളെയും ആശങ്കകളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ചെയ്ത്ലാത്ത് മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ജനകീയ ബോധവൽക്കരണ സദസ്സും ഒബ്ജക്ഷൻ ഡ്രൈവും സംഘടിപ്പിക്കുന്നു.
“ദ്വീപിന്റെ പ്രതിധ്വനി – നമ്മുടെ മണ്ണ്, നമ്മുടെ അവകാശം” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും അവയ്ക്കെതിരായ ആശങ്കകളും എതിർപ്പുകളും ഔദ്യോഗികമായി രേഖപ്പെടുത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ഒക്ടോബർ 17-ന് ഉച്ചയ്ക്ക് 12.02-ന് മുനവ്വറൂൽ ഇസ്ലാം മദ്രസയിൽ നടക്കുന്ന പരിപാടിയിൽ എം. അലി അക്ബർ, ആയിഷ സുൽത്താന നേതൃത്വം നൽകും. ജനകീയ ബോധവൽക്കരണത്തിനൊപ്പം ഒബ്ജക്ഷനുകൾ സമർപ്പിക്കുന്നതിനുള്ള നടപടികളും പരിപാടിയുടെ ഭാഗമായി നടക്കും.
ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദ്വീപിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും എല്ലാവരുടെയും സഹകരണവും സാന്നിധ്യവും അഭ്യർഥിച്ചുകൊണ്ടാണ് സംഘാടകർ പരിപാടി സംഘടിപ്പിക്കുന്നത്.
