കവരത്തി: ലക്ഷദ്വീപിലേക്ക് “Friends & Family” വിഭാഗത്തിൽ വരുന്ന സന്ദർശകർക്കായി ഇതുവരെ നിർബന്ധമായിരുന്ന സ്പോൺസറുടെ സത്യവാങ്മൂലം (undertaking) ഇനി ആവശ്യമില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പുറത്തിറക്കി. മുമ്പ്, ഈ വിഭാഗത്തിൽ ദ്വീപുകളിലേക്ക് എത്തുന്ന…
Category: NEWS
കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ഡെപ്യൂട്ടി കലക്ടറായി ചുമതല ഏറ്റെടുത്ത് കെ.ബുസർ ജംഹർ
കിൽത്താൻ: കിൽത്താൻ, ചെത്ത് ലാത്ത്, ബിത്ര ദ്വീപുകളുടെ ഡെപ്യൂട്ടി കലക്ടറായി കെ.ബുസർ ജംഹർ ഇന്ന് ചുമതല ഏറ്റെടുത്തു.ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ കിൽത്താനിലേക്ക് നിയമിക്കപ്പെടുന്നത്.ചെത്ത് ലാത്ത് ബിത്ര ദ്വീപുകളുടെ ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ഹെഡ് ക്വാർട്ടർ കിൽത്താനാണ്.ലക്ഷദ്വീപിൽ നിന്നുള്ള ഏക ഡാനിക്സ് ഓഫീസറാണ്…
കിൽത്താൻ ചാനൽ ഡ്രെഡ്ജിംഗ് വൈകുന്നു; അടുത്ത സീസണിൽ പ്രവർത്തനം ആരംഭിക്കും
കിൽത്താൻ: കിൽത്താൻ ജെട്ടി പ്രവേശന ചാനലിലും വെസ്റ്റേൺ ജെട്ടി പ്രദേശത്തും ഡ്രെഡ്ജിംഗ് നടത്തി സിൽറ്റ് നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ലക്ഷദ്വീപ് എംപി ഹംദുള്ള സഈദ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കിൽത്താൻ ദ്വീപിൽ ജെട്ടി…
വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻഗാർഡിയൻ ഓഫീസർമാർ
വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻഗാർഡിയൻ ഓഫീസർമാർ. കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിവിധ ദ്വീപുകളിലെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും വേഗത കൂട്ടുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരെ ‘ഗാർഡിയൻ ഓഫീസർമാരായി’ (Guardian Officers) നിയമിച്ചു. ഭരണപരമായ ഏകോപനം ശക്തമാക്കുന്നതിനും പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ്…
എമർജൻസി ക്വാട്ട (EQ) ബുക്കിംഗ് ഇനി മുതൽ ഓൺലൈനായി മാത്രം
യാത്രാ കപ്പലുകളിലെ എമർജൻസി ക്വാട്ട (EQ) ബുക്കിംഗ് സംവിധാനം പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റുന്നു. അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കൽ, ഫ്ലൈറ്റ് കണക്ഷൻ എന്നീ വിഭാഗങ്ങളിലെ ക്വാട്ടകൾക്കായി ഇനി മുതൽ യൂസർ പോർട്ടൽ വഴി അപേക്ഷിക്കണം. പ്രധാന മാറ്റങ്ങൾ: അംഗീകാരവും അറിയിപ്പും: ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ…
ലക്ഷദ്വീപിൽ എൻ.സി.പി (എസ്) ജെ.ഡി.യുവിലേക്ക് ലയിക്കാൻ ഒരുങ്ങുന്നതായി സൂചന
കവരത്തി: ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്കും പുനഃക്രമീകരണങ്ങൾക്കും വഴിയൊരുക്കുന്നു. ദ്വീപിലെ പ്രബല രാഷ്ട്രീയ പാർട്ടിയായ എൻ.സി.പി (എസ്) ഘടകം ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുമായി ലയിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ പങ്കെടുത്ത നിർണ്ണായക ചർച്ചകൾ…
റോഡ് സൈഡിലെ തടസ്സങ്ങൾ നീക്കം ചെയ്യണം;ഡെപ്യൂട്ടി കളക്ടറുടെ കർശന നിർദ്ദേശം
കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ സർക്കാർ റോഡുകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള താൽക്കാലിക മറകളും തടസ്സങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ഭരണകൂടം ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ ശിവം ചന്ദ്ര (IAS) ആണ് ഇതുസംബന്ധിച്ച കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രധാന വിവരങ്ങൾ: നിയമനടപടികൾ: നിശ്ചിത…
കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ചരിത്ര നേട്ടം: വിജയകരമായ തൈറോയ്ഡ് ശസ്ത്രക്രിയ
കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗത്തിന്‍റെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ലാ യി ഐ.ജി.എച്ച്. കവരത്തി (Indira Gandhi Hospital, Kavaratti) യിൽ ആദ്യമായി ടോട്ടൽ തൈറോയ്ഡെക്റ്റമി (Total Thyroidectomy) മാർച്ച് ഏഴാം തിയതി വിജയകരമായി നടത്തപ്പെട്ടു. ഈ നേട്ടം ഐ.ജി.എച്ച്. കവരത്തിക്കും ലക്ഷദ്വീപ്…
ശംഊൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു
കിൽത്താൻ : ഒരു പതിറ്റാണ്ട് കാലം കിൽത്താൻ ദ്വീപിലെ ഖാളിയായിരുന്ന മർഹൂം ശംഊൻ ഉസ്താദിൻ്റെ രണ്ടാം ഉറൂസിൻ്റെ ഭാഗമായി SKSSF കിൽത്താൻ യൂനിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം നായിബ് ഖാളി അബ്ദുന്നാസിർ ഫൈസി ഉൽഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ജലീൽ…
ലക്ഷദ്വീപിൽ തൊഴിലില്ലായ്മ രൂക്ഷം; ഭരണകൂടത്തോട് വിശദീകരണം തേടി എസ്.ടി കമ്മീഷൻ
കവരത്തി: ലക്ഷദ്വീപിൽ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാകുന്നതായി ആരോപിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA) പ്രതിഷേധവുമായി രംഗത്ത്. അഡ്മിനിസ്ട്രേറ്ററായി Praful Khoda Patel ചുമതലയേറ്റതിന് ശേഷം ഇതുവരെ സ്ഥിര പോസ്റ്റുകളിലേക്ക് നിയമന നടപടികൾ ആരംഭിച്ചിട്ടില്ലെന്നതാണ് സംഘടനയുടെ പ്രധാന ആരോപണം. ലക്ഷദ്വീപ് ഭരണകൂടത്തിലെ വിവിധ…
