കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ചരിത്ര നേട്ടം: വിജയകരമായ തൈറോയ്ഡ് ശസ്ത്രക്രിയ

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗത്തിന്‍റെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ലാ യി ഐ.ജി.എച്ച്. കവരത്തി (Indira Gandhi Hospital, Kavaratti) യിൽ ആദ്യമായി ടോട്ടൽ തൈറോയ്ഡെക്റ്റമി (Total Thyroidectomy) മാർച്ച് ഏഴാം തിയതി വിജയകരമായി നടത്തപ്പെട്ടു. ഈ നേട്ടം ഐ.ജി.എച്ച്. കവരത്തിക്കും ലക്ഷദ്വീപ്…

ശംഊൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

കിൽത്താൻ : ഒരു പതിറ്റാണ്ട് കാലം കിൽത്താൻ ദ്വീപിലെ ഖാളിയായിരുന്ന മർഹൂം ശംഊൻ ഉസ്താദിൻ്റെ രണ്ടാം ഉറൂസിൻ്റെ ഭാഗമായി SKSSF കിൽത്താൻ യൂനിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം നായിബ് ഖാളി അബ്ദുന്നാസിർ ഫൈസി ഉൽഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ജലീൽ…

ലക്ഷദ്വീപിൽ തൊഴിലില്ലായ്മ രൂക്ഷം; ഭരണകൂടത്തോട് വിശദീകരണം തേടി എസ്.ടി കമ്മീഷൻ

കവരത്തി: ലക്ഷദ്വീപിൽ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാകുന്നതായി ആരോപിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (LSA) പ്രതിഷേധവുമായി രംഗത്ത്. അഡ്മിനിസ്ട്രേറ്ററായി Praful Khoda Patel ചുമതലയേറ്റതിന് ശേഷം ഇതുവരെ സ്ഥിര പോസ്റ്റുകളിലേക്ക് നിയമന നടപടികൾ ആരംഭിച്ചിട്ടില്ലെന്നതാണ് സംഘടനയുടെ പ്രധാന ആരോപണം. ലക്ഷദ്വീപ് ഭരണകൂടത്തിലെ വിവിധ…

‘നോ വെഹിക്കിൾ ഡേ’ നല്ല ആശയം; പക്ഷേ ബുധനാഴ്ച മതിയോ? ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി

കൊച്ചി: ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ നിരത്തിലിറക്കാതിരിക്കുന്നത് (No Vehicle Day) മോശം ആശയമല്ലെന്നും എന്നാൽ പ്രവൃത്തിദിവസമായ ബുധനാഴ്ച തന്നെ ഇതിനായി തിരഞ്ഞെടുത്തത് ഉചിതമാണോ എന്നും കേരള ഹൈക്കോടതി. ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കാൻ ഒരുങ്ങുന്ന ‘നോ വെഹിക്കിൾ വെനസ്ഡേ’ ഉത്തരവിനെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ്…

കടൽ വെള്ളരി വേട്ട: ലക്ഷദ്വീപിൽ നാല് പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി/കവരത്തി: ലക്ഷദ്വീപിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽ വെള്ളരികളെ അനധികൃതമായി വേട്ടയാടുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. കവരത്തിയിലെ പ്രത്യേക പി.എം.എൽ.എ (PMLA) കോടതിയിലാണ് കൊച്ചി സോണൽ ഓഫീസ് പരാതി നൽകിയത്. 2018-ലും…

എസ്എസ്എൽസി മാർച്ച് 5 മുതൽ; ലക്ഷദ്വീപിൽ ഇത്തവണ 386 വിദ്യാർത്ഥികൾ

എസ്എസ്എൽസി പരീക്ഷ മാർച്ച് 5 നും പ്ലസ് ടു പരീക്ഷ മാർച്ച് 6 നും ആരംഭിക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നും പ്ലസ് ടു ഫലം മെയ് 22ന് പ്രതീക്ഷിക്കാമെന്നും…

കൊച്ചി സ്കാനിംഗ് സെന്ററിൽ ലക്ഷദ്വീപ് യാത്രക്കാരുടെ മാന്യതയും സുരക്ഷയും ഉറപ്പാക്കണം – ലോക ജനശക്തി യുവജന വിഭാഗം

കൊച്ചി: ലോക് ജനശക്തി പാർട്ടി (റാംവിലാസ്) യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പള്ളത്ത് ഹുസൈൻ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) കമാണ്ടന്റിനും കൊച്ചിൻ പോർട്ട് ട്രസ്റ്റ് അധികാരികൾക്കും നിവേദനം നൽകി.കൊച്ചി സ്കാനിംഗ് സെന്ററുകളിൽ ലക്ഷദ്വീപ് യാത്രക്കാർ നേരിടുന്ന മാനസിക…

കിൽത്താൻ – മംഗലാപുരം മാസത്തിൽ രണ്ട് വെസ്സൽ സർവീസ് എങ്കിലുംഅനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ്

കവരത്തി: കിൽത്താനിൽ നിന്നും മംഗലാപുരത്തേക്ക് മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും എച്ച്.എസ്.സി (HSC) വെസ്സൽ സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി രംഗത്തെത്തി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് സിയാദ് ബി.പി ഇത് സംബന്ധിച്ച് പോർട്ട്…

കൽപേനിയിലും മദ്യം എത്തി പ്രതിഷേധവുമായി ജനങ്ങൾ

കവരത്തി: ലക്ഷദ്വീപിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിൻ്റെ പേരിൽ ഭരണകൂടം നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി കൽപേനി ദ്വീപിലും മദ്യവിൽപ്പന ആരംഭിച്ചു. കടമത്ത്, മിനിക്കോയ് തുടങ്ങിയ ദ്വീപുകൾക്ക് പിന്നാലെയാണ് ഇപ്പോൾ കൽപേനിയിലും മദ്യം ലഭിക്കുന്നത്. ദ്വീപിൻ്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ പ്രാദേശിക…

മോദി– ട്രംപ് കോംപ്രമൈസ് ആരോപണം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷൻ അടക്കം 8 പേർ ഡൽഹിയിൽ അറസ്റ്റിൽ

ഡൽഹി: ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന എഐ (AI) സമ്മിറ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിപ്പ് ആരോപണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ, ദേശീയ സെക്രട്ടറി ഷിബിന ഉൾപ്പെടെ എട്ട്…