കോൺട്രാക്റ്റ് ജീവനക്കാർക്കും  ക്വാർട്ടേഴ്സ് അലോട്ട്മെൻ്റിന് അനുമതി

കവരത്തി: ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് (LPWD) സർക്കിൾ കവരത്തി, സർക്കാർ ക്വാർട്ടേഴ്സ് ലഭിക്കുന്നതിന് കോൺട്രാക്റ്റ് ജീവനക്കാരുടെ അപേക്ഷകൾ പരിഗണിക്കാൻ എല്ലാ ദ്വീപുകളിലുമുള്ള ലോക്കൽ അക്കോമഡേഷൻ ബോർഡുകൾക്ക് (LAB) അനുമതി നൽകി. ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷാജഹാൻ സി.എൻ…

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത്‌ അബ്ദു റസാഖ്

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത്‌ ലക്ഷദ്വീപ് ചെത്ലത് സ്വദേശി അബ്ദു റസാഖ്. കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ മർക്കസ് ലോ കോളേജിൽ നിന്നുമാണ് എൽഎൽബി പഠനം പൂർത്തിയാക്കി കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. ലക്ഷദ്വീപിലെ അറിയപ്പെടുന്ന യുവ കവി കൂടിയാണ്…

കേരള മാപ്പിള കലാ അക്കാദമി ചെത്ത്ലത്ത് ദ്വീപ് ചാപ്റ്റർ രൂപീകരിച്ചു

ചെത്ത്ലത്ത് ദ്വീപിൽ കേരള മാപ്പിള കലാ അക്കാദമിയുടെ ചാപ്റ്റർ രൂപീകരിച്ചു. ജനുവരി 4 ന് വൈകുന്നേരം ചിൽഡ്രൻസ് പാർക്കിന് പടിഞ്ഞാറ് കടൽ തീരത്ത് ചേർന്ന യോഗത്തിൽ ലക്ഷദ്വീപ് ചാപ്റ്റർ രക്ഷാധികാര സമിതി അംഗം മുഹ്സിൻ ‘ജനറൽ സെക്രട്ടറി റഹ്മത്ത് ഷൈയ്ക്ക് എന്നിവർ…

ളിറാർ അമിനിക്ക് സ്വീകരണം നൽകി

അമിനി : തെക്കൻ തനിമ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് റിക്രിയേഷൻ ക്ലബ്ബ് അനുഗ്രഹീത സൂഫി ഗായകൻ ളിറാർ അമിനിക്ക് പൗര സ്വീകരണം നൽകി. ക്ലബ്ബ് അംഗങ്ങളും പൗര പ്രമുഖരും ചേർന്ന് നൽകിയ സ്വീകരണത്തിൽ റിട്ടേഡ് ടെപ്യൂട്ടി കലക്ടർ ടി. കാസിം മുഖ്യപ്രഭാഷണം…

276 കിലോഗ്രാം ഭാരം; ജപ്പാനില്‍ ഒരു ചൂര മീൻ ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക്

ടോക്കിയോ: ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11 കോടി രൂപ ലഭിച്ചത്. ജപ്പാനിലെ ടോക്കിയോയിലെ…

കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ

കൽപേനി : ലക്ഷദ്വീപ് കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ട‌ങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 17- ഉം 18-ഉം നൂറ്റാണ്ടുകളിലേതായി കരുതുന്ന കപ്പലിന്റെ അവശിഷ്‌ടങ്ങൾ ഒരു സംഘം മുങ്ങൽ വിദഗ്‌ധർ കണ്ടെത്തിയതാണെന്ന് ഗവേഷക സംഘം അറിയിച്ചു.ഗവേഷകസംഘം വ്യക്തമാക്കുന്നത്, ദ്വീപിന്റെ പടിഞ്ഞാറൻ…

ആൻഡമാൻ, ലക്ഷദ്വീപ് വികസനം മോദി സർക്കാരിന്റെ മുൻഗണനയിലാണ്: അമിത് ഷാ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ടൂറിസം വർധിപ്പിക്കുക എന്നിവയാണ് മോദി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വീപുകളുടെ വികസന ഏജൻസിയുടെ (ഐഡിഎ) യോഗത്തിൽ അധ്യക്ഷത വഹിച്ച ഷാ ഈ ദ്വീപുകളുടെ സംസ്കാരവും…

പൊന്നാനി തുറമുഖം തുറക്കും: ലക്ഷദ്വീപ് പൊന്നാനി ചരക്ക് ഗതാഗതം ആലോചനയിൽ

പൊന്നാനി: 2025ൽ തുറമുഖം തുറന്ന് അടഞ്ഞു പോയ ചരിത്രം മാറ്റിയെഴുതുമെന്ന് പി.നന്ദകുമാർ എംഎൽഎയുടെ ഉറപ്പ്. എഴുപതുകളിൽ നിലച്ചു പോയ പൊന്നാനി തുറമുഖത്തിലെ ചരക്ക് നീക്കം 2025ൽ പുനരാരംഭിക്കുമെന്ന വൻ പ്രതീക്ഷയാണ് പുതുവത്സര സമ്മാനമായി പി.നന്ദകുമാർ എംഎൽഎ പൊന്നാനിക്കാർക്ക് നൽകുന്നത്. അര നൂറ്റാണ്ടിലധികം…

തിണ്ണകരയിൽ ഹംദുള്ള സഈദ്

അഗത്തി: തിണ്ണകര ദ്വീപിൽ സന്ദർശനം നടത്തി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. തിണ്ണകരയിലെ പൊളിച്ചു നീക്കലും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ സന്ദർശനം. തിണ്ണകരയിലെ നിർമ്മാണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്ന ഭൂഉടമകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന…

സ്വത്തവകാശം ഭരണഘടനപരം -സുപ്രീംകോടതി

ന്യൂഡൽഹി: സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരു മൈസൂരു ഇൻഫ്രാസ്ട്രക്‌ചർ കോറിഡോർ പദ്ധതിക്കായി (ബി.എം.ഐ.സി.പി) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി…