എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. സാബ്ജാൻ നിര്യാതനായി

അമിനി: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. സാബ്ജാൻ (90) അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. അമിനി ദ്വീപിലെ ആദ്യ SSLC പാസാകുകയും ആദ്യ LD ക്ലർക്കായും ജോലി ചെയ്യുകയും ചെയ്ത അദ്ദേഹം, “ജലജിഹ്വ” എന്ന കൈയ്യെഴുത്ത് മാസികയുടെ…

സയ്യിദ് ഫത്തഹുദ്ധീൻ തങ്ങൾ നിര്യാതനായി

എറണാകുളം: ആന്ത്രോത്ത് ദ്വീപ് സ്വദേശിയും ലോക പ്രശസ്ത പണ്ടിതനുമായ ദൗലത്ത് മൻസിൽ സയ്യിദ് ഫത്തഹുദ്ധീൻ അൽഅസഹരി തങ്ങൾ വാർദ്ധക്യ സഹചമായ കാരണത്താൽ എറണാകുളത്ത് വെച്ച് നിര്യാതനായി. 89 വയസായിരുന്നു. സൗദി അറേബ്യയിലെ ദാറുൽ ഇഫത്തയുടെ കെനിയയിലെ പ്രതിനിധിയായും കെനിയാ ജാമിയാ ഉലമയുടെ…

എയർ ആംബുലൻസ് ലഭിക്കാതെ ചികിത്സ മുടങ്ങി ഒരു ജീവൻ കൂടി പൊലിഞ്ഞു

ചെത്ത്‌ലാത്ത്: വിദഗ്ധ ചികിത്സയ്ക്ക് എയർ ആംബുലൻസ് സേവനം ലഭിക്കാതെ ചെത്ത്‌ലാത്ത് ദ്വീപിൽ രോഗി മരണപ്പെട്ടു. ചെത്ത്‌ലാത്ത് ദ്വീപിലെ കുന്നിപ്പുര ഖാദർ കോയയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ദിവസങ്ങളായി ബന്ധുക്കളും ആരോഗ്യപ്രവർത്തകരും നടത്തി വരികയായിരുന്നു. എന്നാൽ ആവശ്യമായ…

ധീര സൈനികന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ആന്ത്രോത്ത്: സിക്കിമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച സൈനികൻ   സൈനുദ്ദീന് ജന്മ നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക് ആന്ത്രോത്ത് ദ്വീപിലെത്തിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായാണ് സൈനിക ബഹുമതികളോടെ അഗത്തി വിമാനത്താവളത്തിൽ ഉച്ചക്ക് 1 മണിയോടെയാണ്…

സിക്കിമിലെ  മണ്ണിടിച്ചിലിൽ കാണാതായ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തി

ഗാങ്ടോക്ക്: സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റി.…

സ്നോർക്കിളിംങ്ങിനിടെ സഞ്ചാരിക്ക് ദാരുണാന്ത്യം

കവരത്തി: സ്നോർക്കിളിംഗിനിടെ ലെൻസിലൂടെ വെള്ളം കയറിയതിനെത്തുടർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഉടൻ തന്നെ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാളിക താഹാൻ്റെ സ്പോൺസർഷിപ്പിൽ ദ്വീപ് സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരിയാണ് സ്നോർക്കിളിംഗിനിടെ ജീവൻ നഷ്ടമായത്. പൊന്നാനി വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനും…

ഡോ. എം.പി. മുഹമ്മദ് കോയ മരണപ്പെട്ടു

കടമത്ത്: കൽപ്പേനി ദ്വീപ് സ്വദേശിയും ദീർഘകാലം ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. എം.പി. മുഹമ്മദ് കോയ അന്തരിച്ചു. മൂന്ന് വർഷത്തിലധികമായി കടമത്ത് ദ്വീപിലെ ആരോഗ്യ വകുപ്പ് ചുമതല വഹിച്ചു വരികയായിരുന്നു. അടുത്തിടെ അമിനിയിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നെങ്കിലും, ജോലിസ്ഥലം മാറുന്നതിനിടെയാണ് മരണം…

കുന്നാശാട പൂക്കുഞ്ഞിക്കോയ മരണപ്പെട്ടു

ആന്ത്രോത്ത് ദീപ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കുന്നാശാട പൂക്കുഞ്ഞിക്കോയ മരണപ്പെട്ടു.

യു ബാത്തിഷ  ഹാജി മരണപ്പെട്ടു

അഗത്തി എസ്.കെ.എസ്.എസ്.എഫ് പ്രഥമ സെക്രട്ടറി ആയിരുന്ന  യു ബാത്തിഷ  ഹാജി മരണപ്പെട്ടു. കേരളക്കരയിൽ വച്ചായിരുന്നു മരണം.

മിനിക്കോയിൽ ബോട്ടപകടം; ഒരു സ്ത്രീ മരണപ്പെട്ടു

മിനിക്കോയി ദ്വീപിൽ ഉണ്ടായ ബോട്ടപകടത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. ധിഹമതിഗേ ബിദരുഗേ ഹവ്വാ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ചെറിയ ബോട്ടിൽ നിന്നും വലിയ ബോട്ടിലേക്ക് മാറിക്കേറുമ്പോൾ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.  വെള്ളം കൂടി വന്ന സമയമായിരുന്നതു കൊണ്ട്  നല്ല ആഴമുണ്ടായിരുന്നു.…