കിൽത്താനിൽ ഇന്ന് ഗൈനക്കോളജിസ്റ്റ് സേവനം



കിൽത്താൻ :-കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഗൈനക്കോളജിസ്റ്റ് ന്റെ സേവനം ഇന്ന് അതായത് ശനിയാഴ്ച 10:00 മണി മുതൽ 1:00 മണി വരെ കിൽത്താൻ ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ (PHC) ലഭ്യമാണ്.  സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകൾ, ഗർഭകാല പരിചരണം, സ്ത്രീ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വിദഗ്ധ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ആവശ്യമായവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  മെഡിക്കൽ ഓഫീസർ എല്ലാവരോടും അഭ്യർത്ഥിച്ചിരിക്കുന്നു.