മദ്യനയത്തിനെതിരെ അഗത്തിയിൽ ജനകീയ പ്രതിഷേധം

അഗത്തി : കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കാൻ പോകുന്ന മദ്യനയത്തിൽ പ്രതിഷേധിച്ച് അഗത്തി മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം പി പി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സ്റ്റേഡിയം ഗ്രൗണ്ടിൽ അവസാനിച്ചു.

പ്രസ്തുത മദ്യനയത്തിൽ നിന്നും പിൻമാറുക ദ്വീപിൻ്റെ പൈതൃകം കാത്ത് സൂക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കി
ബഹുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ ദ്വീപിലെ വിവിധമഹല്ല് ഖാസിമാർ , പൗരപ്രമുഖൻമാർ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ, യുവാക്കൾ എന്നിവർ പങ്കുചേർന്നു.

സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ യോഗം ചെയർമാൻ കെ.സി. അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനം ചെയ്തു ടൂറിസം വികസനത്തിനാണ് മദ്യത്തിൻ്റെ ആവശ്യമെങ്കിൽ ലക്ഷദ്വീപിൻ്റെ ഇളനീരാണ് വേണ്ടത്. മദ്യം ദ്വീപിൻ്റെ സമാധാനം തകർക്കും സമാധാനമില്ലാത്തിടത്ത് ടൂറിസം നടക്കില്ലന്ന് ഉദ്ഘാടന പ്രാസംഗികൻ സർക്കാറിനെ ഓർമപ്പെടുത്തി. പ്രതിഷേധത്തിന് താജുദ്ധീൻ ഫറൂഖി ആശംസകൾ അർപ്പിച്ചു.
കൺവീനർ ഹുസൈൻ ഫൈസി സ്വാഗതവും സമദ് ദാരിമി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *