യൂത്ത് കോൺഗ്രസിന്റെ ‘കനൽ’ ക്യാമ്പയിൻ ചെത്‌ലാത്തിൽ

ചെത്‌ലാത്ത്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കും അനീതികൾക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പോരാട്ട ക്യാമ്പയിനായ ‘കനൽ’ ചെത്‌ലാത്ത് ദ്വീപിൽ തുടക്കമായി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ശ്രീലാൽ ശ്രീധർ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ലക്ഷദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ അജാസ് അക്ബർ, അലി അക്ബർ, ബി.പി. മുഹമ്മദ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ യുവജന മുന്നേറ്റം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ‘കനൽ’ ക്യാമ്പയിന് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *