മാസ്റ്റർ പരീക്ഷ വിജയിച്ച് ക്യാപ്റ്റൻ പദവിയിലേക്ക് സബീർ



കിൽത്താൻ: ഉന്നത നേട്ടം കൈവരിച്ച് കിൽത്താൻ ദ്വീപിന് അഭിമാനമായി സബീർ. മാസ്റ്റേഴ്‌സ് പരീക്ഷ വിജയകരമായി പൂർത്തിയാക്കി കപ്പൽ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് കിൽത്താൻ സ്വദേശിയായ സബീർ.

സമുദ്രമേഖലയിലെ ഉയർന്ന പ്രൊഫഷണൽ യോഗ്യതകളിലൊന്നായ മാസ്റ്റേഴ്‌സ് പരീക്ഷ വിജയിച്ചതോടെയാണ് ക്യാപ്റ്റൻ പദവിയിലേക്കുള്ള സബീറിന്റെ സ്വപ്നം യാഥാർഥ്യമായത്. കഠിനാധ്വാനവും നിരന്തര പരിശ്രമവും കൈമുതലാക്കി നേടിയ ഈ നേട്ടം കിൽത്താൻ ദ്വീപിനും ലക്ഷദ്വീപിനും ഒരുപോലെ അഭിമാനകരമാണ്.

സബീറിന്റെ നേട്ടത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വലിയ സന്തോഷമുണ്ട്. ലക്ഷദ്വീപിലെ യുവതലമുറയ്ക്ക് പ്രചോദനമാകുന്ന ഈ നേട്ടത്തിന് വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിനന്ദനങ്ങൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *