സയ്യിദ് അലി ബാഫഖി തങ്ങൾ : ഒരഭിമുഖത്തിൻ്റെ ഓർമ്മ

✍️ മുജീബ് തങ്ങൾ കൊന്നാര്

കേരളത്തിലെ യമനീ പാരമ്പര്യമുള്ള ഒരു പ്രവാചക കുടുംബമാണ് ബാ ഫഖീഹ്. ബാഫഫി എന്ന പേരിലാണ് ഈ സാദാത്ത് കുടുംബം കേരളത്തിൽ അറിയപ്പെടുന്നത്. ഈ ഖബീലയിൽ നിന്ന് ഹളർ മൗത്തിൽ നിന്ന് ഏകദേശം എ.ഡി. 1770-ൽ കേരള
ത്തിൽ എത്തിയ ഒരു മഹാനായിരുന്നു സയ്യിദ് അഹ്മദ് ബാഫഖീഹ്.

“ബാഫഖീഹ്’ എന്നാൽ കർമ്മശാസ്ത്ര പണ്ഡിതന്റെ മകൻ എന്നാണ് അർത്ഥം. സയ്യിദ് അഹ്മദ് ബാഫഖിയുടെ പൂർവ്വ പിതാവിന് ഫിഖ്ഹിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ത് കൊണ്ടാണ് ഈ ഖബീലക്ക് ഈ പേര് ലഭിച്ചത്.

സയ്യിദ് അഹ്മദ് ബാഫഖിയുടെ സന്താന പരമ്പരയിൽ ജനിച്ച ഒരു മഹൽ വ്യക്തിത്വമായിരുന്നു
സയ്യിദ് അലി ബാഫഖി തങ്ങൾ

ബാഫഖി സാദാത്ത് ശൃംഖലയിലെ അതുല്യ പ്രതിഭയായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങൾ. സ്നേഹ സമ്പന്നതകൊണ്ടും, സമാശ്വാസത്തിന്റെ സാന്ദ്രമധുരമായ മാസ്മരിക മന്ദഹാസം കൊണ്ടും സുന്നി കൈരളിയെ ധന്യമാക്കിയ ഒരു കാലഘട്ടത്തിൻ്റെ ഇതിഹാസ പുരുഷനായിരുന്നു അദ്ദേഹം.

സയ്യിദ് അഹ്മദ് ബാഫഖി – ശരീഫാ നഫീസാ ബിന്ത് ഹുസൈൻ ബാഫഖി ദമ്പതികളുടെ പുത്രനായി 1938ൽ ആയിരുന്നു
സയ്യിദ് അലി ബാഫഖി
തങ്ങളുടെ ജനനം.

കൊയിലാണ്ടി ജുമാമസ്ജിദ്, പരപ്പനങ്ങടി പനയത്തിൽ പള്ളി എന്നി വിടങ്ങളിലായിരുന്നു തങ്ങളുടെ ദർസ് വിദ്യാഭ്യാസം. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബികോളേജിൽ നിന്ന് 1968ൽ ഫൈസി ബിരുദമെടുത്തു.

ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ് ലി യാർ, കോട്ടുമല അബൂ ബക്കർ മുസ് ലിയാർ, കൊയിലാണ്ടി കുഞ്ഞിമുഹമ്മദ് മുസ് ലിയാർ എന്നിവർ പ്രധാന ഗുരുനാഥൻമാരാണ്.

1978ലാണ് തങ്ങൾ ദീനി സേവനവുമായി രംഗപ്രവേശം ചെയ്തത്.

മർക്കസുസ്സഖാഫത്തി സുന്നിയ്യയുടെ പ്രസിഡണ്ടായും പണ്ഡിത സഭയുടെ മുഖമുദ്രയായും , ആത്മീയ വിഹായസ്സിലെ സൂര്യ തേജസായും സുന്നി കൈരളിയുടെ അഭിമാന സ്തംഭമായും പ്രശോഭിച്ച ഒരു യുഗപുരുഷനായിരുന്നു
സയ്യിദ് അലി ബാഫഖി തങ്ങൾ.

2004- ൽ കേരളത്തിലെ പ്രവാചക ,കുടുംബങ്ങൾ : ഉത്ഭവ ചരിത്രം എന്ന ഈ വിനീതൻ്റെ കൃതിക്ക് വേണ്ടി സയ്യിദ് അലി ബാഫഖി തങ്ങളെ അഭിമുഖം നടത്തിയത് ഓർമ്മയിൽ ഇന്നും മായാത്ത ഓമൽ ചിത്രങ്ങളാണ്. തങ്ങളുടെ ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങൾ ഞാൻ അഭിമുഖത്തിലൂടെ രേഖപ്പെടുത്തി.

തുടർന്നാണ് കേരളത്തിലെ പ്രവാചക കുടുംബങ്ങളെ കുറിച്ച് ഞാൻ ഒരു ചരിത്ര ഗ്രന്ഥം പുറത്തിറക്കിയത്. ഈ കൃതിയിലൂടെയായിരുന്നു അലി ബാഫഖി തങ്ങളുടെ സംഭവ ബഹുലമായ ജീവിതം ആദ്യമായി കൈരളിക്ക് ലഭിച്ചത്.

2004-ൽ കോഴിക്കോട് കൽപ്പകാ ഓഡിറേറാറിയത്തിൽ വെച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു
കേരളത്തിലെ പ്രവാചക ,കുടുംബങ്ങൾ : ഉത്ഭവ ചരിത്രം എന്ന ഈ ഗ്രന്ഥം പ്രകാശനം ചെയ്തത്.

മുഹമ്മദ് നബി(സ) മുതൽ സയ്യിദ് അലി ബാഫഖി
തങ്ങൾ വരെ

  1. മുഹമ്മദ് നബി( സ)
  2. സയ്യിദത്തദ് ഫാത്വിമ,
  3. ഇമാം സയ്യിദ് ഹുസൈൻ
  4. അലി സൈനുൽ ആബിദീൻ,
  5. സയ്യിദ് മുഹമ്മദ് ബാഖിർ,
    1. ജഅ്ഫർ സ്വാദിഖ്,.
      7 സയ്യിദ് അലിൽ ഉറൈളി,
    2. സയ്യിദ് മുഹമ്മദ്,
  6. സയ്യിദ് ഈസന്നഖീബ്,
    10.സയ്യിദ് മുഹാജിർ ഇല്ലല്ലാഹി,
  7. സയ്യിദ് അബ്ദുല്ല,
  8. സയ്യിദ് അലവി സാഹിബ് സഹ്ൽ,
  9. സയ്യിദ് മുഹമ്മദ്
    സാഹിബ്,
  10. സയ്യിദ് അലവി,
  11. സയ്യിദ് അലി,
  12. സയ്യിദ് സാഹിബുൽ മിർബാത്,
  13. സയ്യിദ് അലവി,
  14. .സയ്യിദ്അബ്ദുർറഹ്മാൻ,
  15. സയ്യിദ് അഹ്മദ്,
  16. സയ്യിദ് അബ്ദുല്ല
  17. സയ്യിദ് മുഹമ്മദ്,
  18. സയ്യിദ് അലി സാഹിബുൽ ഹൗത്ത്,
  19. സയ്യിദ് മുഹമ്മദ്,
  20. സയ്യിദ് അബ്ദുല്ല,
  21. സയ്യിദ് അഹ്മദ്,
  22. സയ്യിദ് അലി,
  23. സയ്യിദ് മുഹമ്മദ്,
  24. സയ്യിദ് അലി,
  25. സയ്യിദ് അബ്ദുല്ലാ,
  26. സയ്യിദ് ശൈഖ്,
  27. സയ്യിദ് അഹ്മദ്,
  28. സയ്യിദ് ഹാശിം,
  29. സയ്യിദ് അഹ്മദ് ബാഫഖി,
  30. സയ്യിദ് അബ്ദുല്ലാ ബാഫഖി
  31. സയ്യിദ് മുഹമ്മദ് ബാഫഖി
  32. സയ്യിദ് അബ്ദുൽ ഖാദർ ബാഫഖി,
  33. സയ്യിദ് അഹ്മദ് ബാഫഖി,
    38.സയ്യിദ് അലി ബാഫഖി,കൊയിലാണ്ടി.

ഉപരിസൂചിത പിതൃപരമ്പരയിൽ നിന്ന് പ്രവാചക സന്താന പരമ്പര യിലെ മുപ്പത്തിഎട്ടാമത്തെ പേരമകനാണ് സയ്യിദ് അലി ബാഫഖി തങ്ങ ളെന്ന് വ്യക്തമാകുന്നു.

കേരളത്തിലെ മുസ് ലിം നവോത്ഥാനത്തിന് സ്തുത്യർഹമായ സേവനം ചെയ്ത ചരിത്ര പുരുഷൻ്റെ പരലോക ജീവിതം അല്ലാഹു ഭാസുരമാക്കട്ടേ ….ആമീൻ

Leave a Reply

Your email address will not be published. Required fields are marked *