ലക്ഷദ്വീപ് ഗെയിംസ്: നീന്തൽ മത്സരത്തിനിടെ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി ഡോ. വാഖിദ്



കവരത്തി: 35-ാമത് ലക്ഷദ്വീപ് ഗെയിംസിന്റെ ഭാഗമായി നടന്ന നീന്തൽ മത്സരത്തിനിടെ അപകടത്തിൽപ്പെട്ട പെൺകുട്ടിക്ക് രക്ഷകനായി ഡോ. വാഖിദ്. മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ വെള്ളത്തിൽ വെച്ച്  ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ട പെൺകുട്ടിയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.

നീന്തൽ മത്സരത്തിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡോ. വാഖിദ്ന്റെ സമയോചിതമായ ഇടപെടലിലൂടെ പെൺകുട്ടിയെ സുരക്ഷിതമായി കരയിലെത്തിക്കാനായി.

ലക്ഷദ്വീപ് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച കായികമത്സരത്തിനിടെ മാനുഷികതയും സേവനസന്നദ്ധതയും ഉയർത്തിപ്പിടിച്ച ഡോ. വാഖിദ്ന്റെ ഇടപെടൽ ശ്രദ്ധേയമായി. അപകടസാഹചര്യത്തിൽ കൃത്യസമയത്ത് സഹായമെത്തിച്ചതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *