ടൗൺ പ്ലാനിങ് റെഗുലേഷനെതിരെ ചെത്ത്ലത്തിലും പ്രതിഷേധം; ഖാളിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം

ചെത്ത്ലത്ത്: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റെഗുലേഷനെതിരെ ചെത്ത്ലത്ത് ദ്വീപിലും പ്രതിഷേധം സംഘടിപ്പിച്ചു. ദ്വീപിലെ സ്കൂൾ ഗ്രൗണ്ടിൽ ഖാളിമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടന്നത്.

ലക്ഷദ്വീപിലെ ജനങ്ങളുടെ ഭൂമിയിലുള്ള അവകാശങ്ങളെയും പരമ്പരാഗത ജീവിതരീതികളെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തിയാണ് റെഗുലേഷനെതിരെ വിവിധ ദ്വീപുകളിൽ പ്രതിഷേധം ശക്തമാകുന്നത്. വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യമുയർത്തി രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഖാളിമാരുടെ നേതൃത്വത്തിൽ ചെത്ത്ലത്തിലും പ്രതിഷേധം സംഘടിപ്പിച്ചത്. ദ്വീപിലെ മതനേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ നടന്ന പ്രതിഷേധം ടൗൺ പ്ലാനിങ് റെഗുലേഷനെതിരായ എതിർപ്പ് കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയായി.

Leave a Reply

Your email address will not be published. Required fields are marked *