ലക്ഷദ്വീപിലെ ആദ്യ ബ്രാൻഡഡ് ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്തു; ഉദ്ഘാടന ഓഫറുകളും ചാരിറ്റി പദ്ധതികളും പ്രഖ്യാപിച്ചു
കവരത്തി: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ലക്ഷദ്വീപിലെ കവരത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ലക്ഷദ്വീപിലെ ആദ്യത്തെ ബ്രാൻഡഡ് ജ്വല്ലറി ഷോറൂമായ ഇതിന്റെ ഉദ്ഘാടനം ലക്ഷദ്വീപ് ദിനമായ നവംബർ ഒന്നിന് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു. കച്ചേരി ജംഗ്ഷനിലാണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ പത്ത് ദിവസങ്ങളിൽ സ്വർണം വാങ്ങുന്നവർക്ക് പവന് 1,000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഡയമണ്ട് റിംഗ്, സ്പോർട്സ് സൈക്കിളുകൾ, സ്വർണനാണയങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മറ്റ് ജ്വല്ലറികളിൽ നിന്ന് വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ മികച്ച വിപണിവിലയിൽ മാറ്റിയെടുക്കാനുള്ള സൗകര്യവും ഷോറൂമിൽ ലഭ്യമാണ്. സ്വർണവിലയിലെ വ്യതിയാനങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വാണിജ്യ പ്രവർത്തനങ്ങൾക്ക് പുറമെ ലക്ഷദ്വീപിലെ ജനങ്ങൾക്കായി ഡോ. ബോബി ചെമ്മണൂർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ചികിത്സാ സഹായം, തൊഴിലുപകരണ വിതരണം, ഭവനനിർമാണ സഹായം തുടങ്ങിയ പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കാൻ ആരംഭിച്ചിരിക്കുന്നത്.
