ലക്ഷദ്വീപ് ജയിൽ സേവനങ്ങൾക്ക് പുതിയ ചട്ടങ്ങൾ; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കവരത്തി: ലക്ഷദ്വീപിലെ ജയിൽ സംവിധാനവും തിരുത്തൽ സേവനങ്ങളും സംബന്ധിച്ച് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതിന്റെ ഭാഗമായി ‘ഡ്രാഫ്റ്റ് ലക്ഷദ്വീപ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റെഗുലേഷൻ, 2026’ എന്ന പേരിലുള്ള കരട് ചട്ടങ്ങൾ ഭരണകൂടം പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിച്ചു.

പുതിയ ചട്ടങ്ങൾ സംബന്ധിച്ച് ലക്ഷദ്വീപിൽ താമസിക്കുന്നവർക്കും ഇതിന്റെ പരിധിയിൽ വരാൻ സാധ്യതയുള്ളവർക്കും അഭിപ്രായങ്ങളും നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാനാണ് അവസരം നൽകിയിരിക്കുന്നത്.

നവംബർ 5-ന് ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോട്ടോക്കോൾ ഡയറക്ടർ ജഗദീഷ് ശർമ്മ (DANICS) പുറത്തിറക്കിയ പൊതുജന അറിയിപ്പ് പ്രകാരം, വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനകം അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.

രജിസ്റ്റേർഡ് തപാൽ മുഖേന ഡയറക്ടർ, ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോട്ടോക്കോൾ, ലക്ഷദ്വീപ് ഭരണകൂടം, കവരത്തി എന്ന വിലാസത്തിലോ lak-gap@utl.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ നിർദേശങ്ങൾ അയക്കാവുന്നതാണ്.

അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരത്തോടെ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നിർദേശങ്ങളും എതിർപ്പുകളും പരിഗണിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

One thought on “ലക്ഷദ്വീപ് ജയിൽ സേവനങ്ങൾക്ക് പുതിയ ചട്ടങ്ങൾ; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു”

  1. പുറത്തിറക്കിയ കരട് വിഞ്ജാപനം ഇതിൽ കൊടുത്തിട്ടില്ല
    അത് കൊടുക്കാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *