അമിനി ജയിലിൽ കഴിയുന്ന അഗത്തി സ്വദേശിക്ക് ഡെങ്കിപ്പനി

അമിനി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകൾക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന അഗത്തി സ്വദേശിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമിനിയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ പ്രവേശിപ്പിച്ചു.

സമരവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾ നിലവിൽ അമിനി ജയിലിലാണ് കഴിയുന്നത്. ജഡ്ജി അവധിയിലായിരുന്നതിനാൽ ഇവർ സമർപ്പിച്ച ജാമ്യഹർജികൾ ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതാണ് പ്രതികൾക്ക് കൂടുതൽ ദിവസങ്ങൾ ജയിലിൽ തുടരേണ്ട സാഹചര്യം ഉണ്ടായതെന്നാണ് വിവരം.

ജഡ്ജിയുടെ അവധി കഴിഞ്ഞ് ഇന്ന് ചുമതലയിൽ തിരിച്ചെത്തിയതോടെ കേസുകളുടെ നടപടികൾ വീണ്ടും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികളുടെ കേസ് മിക്കവാറും നാളെ കോടതി പരിഗണിക്കുമെന്നാണ് അറിയുന്നത്.

കേസിലെ പ്രതികൾക് ജാമ്യഹർജി അനുകൂലമായി പരിഗണിക്കപ്പെടുമെന്നും നാളെ തന്നെ ജാമ്യം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *