അമിനിയിൽ തീപിടിത്തം; കട കത്തി നശിച്ചു

അമിനി: അമിനി ദ്വീപിലെ കിഴക്ക് ബ്രാഞ്ച് സൊസൈറ്റിക്ക് സമീപമുള്ള ഒരു കടയിൽ ഇന്ന് രാവിലെ 11 മണിയോടെ  തീപിടിത്തമുണ്ടായി. അപകടത്തിൽ കട പൂർണമായും കത്തി നശിച്ചതായി വിവരം.

സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക വിവരങ്ങൾ പ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *