പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തി കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി സിക്രട്ടറി.

പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തി കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി സിക്രട്ടറി.
കിൽത്താൻ: പാർട്ടിയിലെ യുവാക്കളായ പ്രവർത്തകൻമാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കിൽത്താൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സിക്രട്ടറിയുടെ സംഭാഷണം പുറത്ത്.ബിയ്യക്കൽ ബിയ്യക്കോയാ എന്ന ഇസ്ഹാക്കി നോടാണ് സിക്രട്ടറി ഇങ്ങനെ ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത്. തന്നോട് കളിച്ചവരെയെല്ലാം താൻ പാർട്ടിയിൽ നിന്നും പദവികളിൽ നിന്നുമെല്ലാം തെറിപ്പിച്ച് വീട്ടിലിരുത്തിയിട്ടുണ്ടെന്നും തന്നോട് കളിച്ചവരാരും നേറ്റിക്ക് പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എൻ.കോയാ ഹാജി, ടി.ടി.ശിഹാബ്‌ ,മഹദാ ഹുസൈൻ എന്നിങ്ങനെ കുറെ പേരുകളും അദ്ദേഹം പറയുന്നു.ഇവരെയെല്ലാം പാർട്ടിയിൽ നിന്നും പുറത്തു പോകാൻ പ്രേരിപ്പിച്ചത് താൻ കാരണമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.ഇസ്ഹാക്ക്, യാസർ, സിയാദ് എന്നിവരെ ഉദ്ദേശിച്ചാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകുന്നതെന്നാണ് വ്യക്തമാകുന്നത്. നാളുകൾ എത്ര കഴിഞ്ഞാലും തനിക്കെതിരെ നിലപാടെടുക്കുന്നവരെ അവസരം ഒത്തുവന്നാൽ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സീ പ്ലെയിൻ പരീക്ഷണപ്പറക്കലിനായി കിൽത്താനിൽ വന്നപ്പോൾ തന്നെ കൂടെ കൂട്ടാതെ യാസറും സിയാദും മറ്റും സ്വീകരിക്കാൻ പോയതാണ് സിക്രട്ടറിയെ ചൊടിപ്പിച്ചതെന്നാണ് ഇവർ വിശദീകരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ സംസാരം വോയിസ് ക്ലിപ്പായി വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വോയിസ് പാർട്ടി അണികളിൽ വലിയ അനിഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *