കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കഫ് സിറപോപ്പിൻ്റെ അനാവശ്യ ഉപയോഗം കുട്ടികളിൽ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചു. 2025 ഒക്ടോബർ 3-ന് പുറത്തിറക്കിയ സർക്കുലറിൽ, കുട്ടികളിൽ മിക്ക ചുമരോഗങ്ങളും സ്വയം ഭേദമാകുന്നതായതിനാൽ മരുന്ന് ഇടപെടൽ ആവശ്യമില്ലെന്നും ഡയർക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) വ്യക്തമാക്കി.

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ-തണുപ്പ് മരുന്നുകൾ ഒരിക്കലും നൽകാൻ പാടില്ലെന്നും അഞ്ചുവയസ്സിന് താഴെയുള്ളവർക്ക് സാധാരണയായി ശുപാർശ ചെയ്യാത്തതുമാണ്. അതിൽ മേൽ പ്രായക്കാർക്കായി നൽകുമ്പോൾ ഡോക്ടറുടെ സൂക്ഷ്മ നിരീക്ഷണത്തോടെയും ശരിയായ ഡോസും ചെറുതായ ദൈർഘ്യവും പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.

ചുമയോ തണുപ്പോ വന്നപ്പോൾ ആദ്യം പരിഗണിക്കേണ്ടത് മരുന്നല്ലാതെ ശരിയായ വിശ്രമം, മതിയായ ദ്രാവകങ്ങൾ കുടിക്കൽ, ശരീരത്തെ ഹൈഡ്രേറ്റഡ് നിലനിർത്തൽ തുടങ്ങിയ സ്വാഭാവിക മാർഗങ്ങളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതിനൊപ്പം, ഗുണനിലവാരമുള്ള (GMP) ഉൽപാദന രീതികളിൽ നിർമ്മിച്ച ഔഷധങ്ങൾ മാത്രമേ സർക്കാർ, സ്വകാര്യാരോഗ്യസ്ഥാപനങ്ങൾ വിതരണം ചെയ്യാവൂ എന്നും നിർദേശിച്ചു.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ആരോഗ്യ വകുപ്പ്, ജില്ലാ ഹെൽത്ത് അതോറിറ്റികൾ, സർക്കാർ ആശുപത്രികൾ, PHC, CHC, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഈ നിർദ്ദേശം പ്രചരിപ്പിക്കാനും പാലനമുറകൾ ഉറപ്പാക്കാനുമാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഡോ. സുനിത ശർമ്മ (DGHS) ആണ് സർക്കുലറിൽ ഒപ്പുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *