കേരള മാപ്പിള കല അക്കാദമിയുടെ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: കേരള മാപ്പിള കല അക്കാദമിയുടെ 2026–2028 വർഷത്തേക്കുള്ള ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ചതായി അക്കാദമി ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ അറിയിച്ചു.

നിയമത്തുള്ള പ്രസിഡണ്ടായും റഹ്മത്ത് ശൈഖ് ജനറൽ സെക്രട്ടറിയായും സൈദ് ഷൈക്കോയ ട്രഷറർ അടങ്ങുന്ന പുതിയ കമ്മിറ്റി അംഗീകൃതമായതായി അദ്ദേഹം അറിയിച്ചു.

വൈസ് പ്രസിഡന്റ്മാരായി കെ. ബാഹിർ, എം. ഉബൈദുള്ള ചെത്ത്ലത്ത്, ഹുസൈൻ മാഷ് ആന്ത്രോത്ത്, ഉബൈദുള്ള ആശിയോട എന്നിവരെ തിരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിമാരായി ആസാദ് ആന്ത്രോത്ത്, അബ്‌ദുൽ നാസർ ആന്ത്രോത്ത്, സൈറ ബീഗം കൽപ്പേനി, ഹൈദർ അഗത്തി എന്നിവരെ തെരഞ്ഞെടുത്തു. നോർത്ത് കോർഡിനേറ്റർമാരായി യാസർ എ, അബ്ദുൽ ഗഫൂറും, സൗത്ത് കോർഡിനേറ്റർമാരായി ഫാത്തിമത്ത് ഖുറൈശയും മുഫ്തി മുബാറകും നിയമിതരായി.

ലക്ഷദ്വീപിലെ മാപ്പിള കലാ–സാംസ്കാരിക രംഗത്തെ കൂടുതൽ ശക്തിപ്പെടുത്താനും, യുവജനങ്ങളിൽ മാപ്പിള പൈതൃക സംഗീത-കലാരൂപങ്ങളോടുള്ള താൽപ്പര്യം വളർത്താനും പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *