കിൽത്താൻ ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സി പ്രകാശനം ചെയ്തു

34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് കിൽത്താൻ ഐലൻഡ് ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സിയുടെ പ്രകാശനം നടത്തി.

പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹേയ് ആച്ചി ഔപചാരികമായി ജേഴ്സി പ്രകാശനം ചെയ്തു.

ഗെയിംസിനായി ആവേശം നിറഞ്ഞ കിൽത്താൻ ടീമിന്റെ ആരാധകരെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജേഴ്സി പുറത്തിറക്കിയതായാണ് സംഘാടകർ അറിയിച്ചത്.

പ്രകാശന ചടങ്ങിൽ നിരവധി കായികപ്രേമികളും യുവാക്കളും പങ്കെടുത്തു.
ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടീമിനോടൊപ്പം മുഴുവൻ ദ്വീപും പ്രതീക്ഷയോടെ മുന്നേറുകയാണെന്നും സംഘാടകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *