എറണാകുളം:ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപും മെയിൻലാൻഡും തമ്മിലുള്ള യാത്രാസൗകര്യങ്ങൾ സംബന്ധിച്ച ഹർജിയിൽ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആർ ആർ പ്രകാരം യോഗ്യരായ ഡയറക്ടറേയും പോർട്ട് ഓഫീസറേയും സ്ഥിരമായി നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കിൽത്താൻ ദ്വീപിലെ ജിയാദ് ഹുസൈൻ ,മഹദാ ഹുസൈൻ…
Category: NEWS
അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. നാല് ദിവസത്തേക്കാണ്…
എസ്ജിഎഫ്ഐ ദേശീയ ഗെയിംസ്: ഫുട്ബോളിൽ ലക്ഷദ്വീപിനെ പരാജയപ്പെടുത്തി ഹരിയാന ക്വാർട്ടർ ഫൈനലിൽ
പാനിപ്പത്ത്: 69-ാമത് എസ്ജിഎഫ്ഐ ദേശീയ ഗെയിംസിലെ ഫുട്ബോൾ, കബഡി മത്സരങ്ങൾ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയ മത്സരങ്ങളുടെ നാലാം ദിനത്തിൽ നടന്ന ഫുട്ബോൾ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ശക്തമായ പോരാട്ടങ്ങളാണ് കാണാൻ കഴിഞ്ഞത്. ഹരിയാന ലക്ഷദ്വീപിനെ 1-0ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ…
അഗത്തിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.പി. മുഹമ്മദ് ഫൈസൽ
കവരത്തി: ബംഗാരം, തിണ്ണക്കര ദ്വീപുകളിലേക്ക് സർവീസ് നടത്തിയ ബോട്ടുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അന്യായമായി പിടിച്ചെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ. ജനപ്രതിനിധിയുടെ മൗനാനുവാദത്തോടെ നടപ്പാക്കുന്ന ഇത്തരം നടപടികൾ ദ്വീപുവാസികളുടെ സ്വൈര്യജീവിതത്തിനും അടിസ്ഥാന അവകാശങ്ങൾക്കും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും…
ആർ.ജി.എസ്.എച്ച് അഗത്തിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു
അഗത്തി:ദീർഘകാലമായി ഡോക്ടർമാരുടെ സേവന ക്ഷാമം നേരിട്ടിരുന്ന അഗത്തി ദ്വീപിലെ രാജീവ് ഗാന്ധി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ (RGSH) ആശുപത്രിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു. നാഷണൽ ലീഗ് നടത്തിയ ശക്തവും തുടർച്ചയുമായ ഇടപെടലുകളുടെ ഫലമായാണ് ഭരണകൂടം ഈ തീരുമാനത്തിലെത്തിയതെന്ന് നാഷണൽ ലീഗ് നേതാകൾ അറിയിച്ചു.…
ദ്വീപ് ജീവിതം ചർച്ചയായി ‘കടലോശ’യുടെ ആദ്യ സാഹിത്യ സംവാദം
ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിൻ്റെ(LSPS)ആഭിമുഖ്യത്തിൽ ആഴ്ചതോറും സംഘടിപ്പിക്കപ്പെടുന്ന സാഹിത്യ സംവാദ പരമ്പരയായ ‘കടലോശ’യുടെ ആദ്യ പെരുവാടി പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്യ്തു.സമകാലീന മലയാള സാഹിത്യത്തിൽ ദ്വീപ് ജീവിതത്തിൻ്റെ സംസ്കാരവും സാമൂഹിക യഥാർത്ഥ്യങ്ങളും ആവിഷ്കരിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഓർമ്മപ്പെടുത്തി.യുവ…
കടലറിവും രുചിയൂറും വിഭവങ്ങളുമായി മത്സ്യമേള സമാപിച്ചു
കവരത്തി: കടലറിവും ലക്ഷദ്വീപിന്റെ സമ്പന്നമായ പൈതൃകവും ഒരുമിപ്പിച്ച ത്രിദിന ലക്ഷദ്വീപ് മത്സ്യമേളയ്ക്ക് കവരത്തിയിൽ ഇന്ന് സമാപനം. പരമ്പരാഗതമായി തയ്യാറാക്കിയ രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, മത്സ്യബന്ധന മേഖലയിലെ സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, സാംസ്കാരികോത്സവം എന്നിവ മേളയുടെ പ്രധാന…
അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങി LDWA
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ഭിന്നശേഷിക്കാരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഭിന്നശേഷി കൂട്ടായ്മ (LDWA). തിങ്കളാഴ്ച ഭരണകൂടവുമായി നടത്തുന്ന നിർണ്ണായക ചർച്ചയിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ, ചൊവ്വാഴ്ച പുലർച്ചെ ആറു മണി മുതൽ കവരത്തി മെയിൻ ജെട്ടി പൂർണ്ണമായും…
കിൽത്താൻ ദ്വീപിൽ പെൻഷനേഴ്സ് മീറ്റ്
കിൽത്താൻ: സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ് ൻ്റെ സംഗമം ഇന്ന് രാവിലെ 10 മണിക്ക് മൾട്ടി പർപ്പസ് ഹാളിൽ ചേരുകയുണ്ടായി. ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ ടി.പി.മുഹമ്മദ് കോയാ സംഗമം ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാറിൻ്റെ ഹെൽത്ത് സ്കീം അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.മുത്തു ബി, കാനറ…
കടലിൽ കരുണയുടെ കരങ്ങൾ: ആഫ്രിക്കൻ തീരത്ത് സഹായവുമായി ലക്ഷദ്വീപ് സ്വദേശിയായ നാവികൻ
അഗത്തി: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും സ്വന്തം നാട്ടിലെ സ്നേഹവും കരുണയും കൈവിടാതെ മാതൃകയാവുകയാണ് ലക്ഷദ്വീപ് അഗത്തി ദ്വീപ് സ്വദേശിയായ അഫ്സൽ ഹുസൈൻ. ആഫ്രിക്കൻ തീരങ്ങളിലൂടെയുള്ള കപ്പൽ യാത്രയ്ക്കിടെ ദരിദ്രരായ പ്രാദേശിക നിവാസികൾക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും നൽകി അദ്ദേഹം വാർത്തകളിൽ…
