കടലിൽ കരുണയുടെ കരങ്ങൾ: ആഫ്രിക്കൻ തീരത്ത് സഹായവുമായി ലക്ഷദ്വീപ് സ്വദേശിയായ നാവികൻ

അഗത്തി: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും സ്വന്തം നാട്ടിലെ സ്നേഹവും കരുണയും കൈവിടാതെ മാതൃകയാവുകയാണ് ലക്ഷദ്വീപ് അഗത്തി ദ്വീപ് സ്വദേശിയായ അഫ്സൽ ഹുസൈൻ. ആഫ്രിക്കൻ തീരങ്ങളിലൂടെയുള്ള കപ്പൽ യാത്രയ്ക്കിടെ ദരിദ്രരായ പ്രാദേശിക നിവാസികൾക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും നൽകി അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

കപ്പൽ സഞ്ചരിക്കുന്ന പാതകളിൽ ചെറിയ വള്ളങ്ങളിൽ എത്തുന്ന ആഫ്രിക്കൻ വംശജർക്കാണ് അഫ്സലും സഹപ്രവർത്തകരും ഭക്ഷ്യവസ്തുക്കൾ നൽകി സഹായിക്കുന്നത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അഫ്സൽ, കപ്പലിൽ നിന്ന് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ ഭക്ഷണസാധനങ്ങളും മറ്റും വെള്ളത്തിലേക്ക് എറിഞ്ഞുകൊടുക്കുകയും അത് ആഫ്രിക്കൻ സ്വദേശികൾ വള്ളങ്ങളിൽ ശേഖരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ദാരിദ്ര്യം അനുഭവിക്കുന്ന തീരദേശ നിവാസികൾക്ക് ഇത്തരത്തിലുള്ള സഹായങ്ങൾ വലിയൊരു ആശ്വാസമാണ്. സ്വന്തം ജോലിത്തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ വിശപ്പകറ്റാൻ കാണിച്ച ഈ വലിയ മനസ്സിനെ നാട്ടുകാരും സോഷ്യൽ മീഡിയയും ഒരുപോലെ പ്രശംസിക്കുകയാണ്.
“കാരുണ്യത്തിന് അതിരുകളില്ല” എന്ന് തെളിയിച്ച ഈ യുവ നാവികൻ ലക്ഷദ്വീപിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *