കിൽത്താൻ ദ്വീപിൽ പെൻഷനേഴ്സ് മീറ്റ്

കിൽത്താൻ: സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ് ൻ്റെ സംഗമം ഇന്ന് രാവിലെ 10 മണിക്ക് മൾട്ടി പർപ്പസ് ഹാളിൽ ചേരുകയുണ്ടായി. ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ ടി.പി.മുഹമ്മദ് കോയാ സംഗമം ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാറിൻ്റെ ഹെൽത്ത് സ്കീം അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.മുത്തു ബി, കാനറ ബാങ്ക് മാനേജർ ശൈഖ് ഫാറൂഖ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഏറ്റവും സീനിയറായ പെൻഷനർ പൊന്നിക്കം അബൂ സാലാ കോയാമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി. കാദർ കോയാമാസ്റ്റർ, എം.കെ.മുഹമ്മദ് ശാഫി എന്നിവർ ആശംസാ പ്രസംഗം നടത്തി.ശേഷം കിൽത്താൻ ഐലൻ്റ് സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ്  അസോസിയേഷൻ  എന്ന സംഘടനക്ക് രൂപം നൽകി.അഡ്വ.ടി.സക്കീർ ഹുസൈൻ – പ്രസിഡൻ്റ്, പി.കാദർക്കോയാ മാസ്റ്റർ – വൈസ് പ്രസിഡൻ്റ് , ബി.പി.കുന്നി സീതിക്കോയാ – സിക്രട്ടറി , കെ.ബാഹിർ – ജോയിൻ്റ് സിക്രട്ടറി, കെ.പി.അബ്ദുസ്സലാം – ട്രഷറർ എന്നിങ്ങിനെ സംഘടനയുടെ ഭാരവാഹികളേയും പത്തംഗ പ്രവർത്തക സമിതിയേയും തിരഞ്ഞെടുത്തു.ബി.പി.കുന്നി സീതിക്കോയാ സ്വാഗതവും, പി.പി.കിടാവ് കോയാ നന്ദിയും പറഞ്ഞു.