ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിൻ്റെ(LSPS)ആഭിമുഖ്യത്തിൽ ആഴ്ചതോറും സംഘടിപ്പിക്കപ്പെടുന്ന സാഹിത്യ സംവാദ പരമ്പരയായ ‘കടലോശ’യുടെ ആദ്യ പെരുവാടി പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്യ്തു.സമകാലീന മലയാള സാഹിത്യത്തിൽ ദ്വീപ് ജീവിതത്തിൻ്റെ സംസ്കാരവും സാമൂഹിക യഥാർത്ഥ്യങ്ങളും ആവിഷ്കരിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഓർമ്മപ്പെടുത്തി.യുവ കഥാക്കാരി ഹസൂറിയാഖാൻ രചിച്ച മഴപക്ഷികൾ എന്ന ചെറുകഥാ സമാഹാരത്തിലെ ‘ലക്ഷദ്വീപുക്കാരൻ’ എന്ന കഥ ചർച്ച ചെയ്യപ്പെട്ടു. ദീപാഖ്യാനം, പ്രമേയം,ഭാഷ, സാമൂഹിക പ്രസക്തി, ദ്വീപ് സാഹിത്യത്തിൻ്റെ ഭാവി സാധ്യതകൾ എന്നീ വിഷയത്തിൽ ദ്വീപിലെയും കേരളക്കരിയിലെയും പ്രമുഖ എഴുത്തുക്കാർ ആശയങ്ങൾ പങ്കുവെച്ചു.സാഹിത്യപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമായ പെരുവാടി മലയാള സാഹിത്യത്തിൽ ദ്വീപ് ശബ്‌ദങ്ങളെ കൂടുതൽ ശക്തമായി ഉയർത്തിക്കാട്ടുന്ന വേദിയാകുമെന്ന പ്രതീക്ഷയിലാണ് സംഘടകർ.
ദ്വീപ് ജീവിതം ചർച്ചയായി ‘കടലോശ’യുടെ ആദ്യ സാഹിത്യ സംവാദം
