കിൽത്താൻ: ഇന്നലെ രാത്രി മരണപ്പെട്ട മലയാള അധ്യാപകൻ കുന്നാംഗലം മുഹമ്മദ് സൈഫുദ്ദീൻ ഫൈസൽ മാഷിൻ്റെ വേർപാടിൽ കിൽത്താൻ സ്കൂൾ കോംപ്ലെക്സ് അനുശോചന യോഗം സംഘടിപ്പിച്ചു. എപ്പോഴും ചിരിച്ച മുഖവുമായി, നർമ്മവും സൗമ്യതയും കൊണ്ട് ഏതു സാഹചര്യത്തെയും ക്ഷമയോടെ നേരിടുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന്…
Category: DEATH
ബോട്ടിന്റെ ഫാൻ തട്ടി യുവാവിന് ദാരുണാന്ത്യം
അഗത്തി: ബോട്ടിന്റെ ഫാൻ കാൽ തുടയിൽ എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. അഗത്തി പുതിയഇല്ലം കാസിയുടെ മകൻ ഇസ്ഹാക് (ഇയ്യക്ക) ആണ് മരിച്ചത്. വിനോദസഞ്ചാരികളുമായി ബംഗാരത്ത് പോയപ്പോളായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇസ്ഹാക്കിനെ അഗത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇസ്ഹാക്കിന്റെ…
എ. കുഞ്ഞി അഹ്‌മദ് ഹാജി മരണപ്പെട്ടു
കൊച്ചി: കിൽത്താൻ ദ്വീപിൽ അറക്കലചെറ്റ കുഞ്ഞി അഹ്‌മദ് മാസ്റ്റർ (ഇയ്യക്വ) എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ദീർഘകാലം ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം, അനവധി വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യസം പകർന്നു നൽകി. വിരമിച്ച ശേഷം കിൽത്താൻ തർബിയത്തുൽ…
ആന്ത്രോത്ത് ദ്വീപിൽ തോണി മറിഞ്ഞ് ഒരു മരണം
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ തോണി അപകടത്തിൽ ഒരാൾ മരിച്ചു. അന്താംപള്ളി കടലിൽ മീൻപിടിക്കാനായി പോയ ചെറുവള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളം മുങ്ങിയതിനെ തുടർന്ന് പൂക്കുഞ്ഞി കോമളം കാട്ട്, നല്ലക്കോയ പൊച്ചാലം, റാഫി കതിയമ്മാട എന്നിവർ നീന്തി കരയിലെത്തി രക്ഷപ്പെട്ടു.…
നൂറുവർഷത്തിലധികം ജീവിച്ച ‘ഇന്ന’ വിടവാങ്ങി
കിൽത്താൻ: നൂറുവർഷത്തിലധികം കാലത്തെ അനുഭവങ്ങളുമായി, കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ജീവനുള്ള സാക്ഷിയായി ജീവിച്ചിരുന്ന കാട്ടാമ്പള്ളി സൈന, എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന “ഇന്ന” മരണപ്പെട്ടു. 115ന് മുകളിൽ പ്രായമുണ്ടായിരുന്നു അവർക്ക്. പണ്ടുകാലത്ത് കടലിന്റെ ശ്വാസവും മനുഷ്യരുടെ അധ്വാനവുമായിരുന്നു കിൽത്താനിലെ ജീവിതം. ചകിരി…
ലക്ഷദ്വീപ് മുൻ എംപി ഡോ. പി.പി. കോയ അന്തരിച്ചു
അമിനി: ലക്ഷദ്വീപ് മുൻ പാർലമെൻറ് അംഗം ഡോക്ടർ പി.പി. കോയ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. അമിനി ഹോസ്പിറ്റലിൽ ഇന്ന് രാവിലെയാണ് അദ്ദേഹം അന്തരിച്ചത്. പിഎം സയിദിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തിയ അപൂർവ നേട്ടം കൈവരിച്ച നേതാവാണ് പി.പി. കോയ. നാലര…
എൻ. ഹംസക്കോയ ജസരി ഉസ്താദ് വഫാത്തായി
കുന്നത്തേരി: അമിനി ദ്വീപിലെ പ്രമുഖ പണ്ഡിതനും നൂറുൽ ഇർഫാൻ അറബിക്കോളേജിന്റെ സീനിയർ മുദർറിസുമായ എൻ. ഹംസക്കോയ ജസരി ഉസ്താദ് വഫാത്തായി. അറനൂറ്റാണ്ടിലേറെ ദീനി വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഹംസക്കോയ ഉസ്താദ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ദ്വീപ് സമൂഹത്തിനും ദീനി വിദ്യാഭ്യാസ ലോകത്തിനും…
ട്രെയിനിൽനിന്ന് വീണ് ചികിത്സയിലായിരുന്ന ചെത്ത്ലാത്ത് സ്വദേശി മരിച്ചു
അമ്പലപ്പുഴ: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്ത്ലാത്ത് സ്വദേശി മരിച്ചു. ചെത്ത്ലാത്ത് പടിപ്പുരവീട്ടിൽ ഖാജൻകോയയുടെ മകൻ ജമാൽ മുഹമ്മദ് (49) ആണ് മരിച്ചത്. കഴിഞ്ഞ 22ന് കരുനാഗപ്പള്ളിയിലായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ റെയിൽവെ പൊലീസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ…
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. സാബ്ജാൻ നിര്യാതനായി
അമിനി: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. സാബ്ജാൻ (90) അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. അമിനി ദ്വീപിലെ ആദ്യ SSLC പാസാകുകയും ആദ്യ LD ക്ലർക്കായും ജോലി ചെയ്യുകയും ചെയ്ത അദ്ദേഹം, “ജലജിഹ്വ” എന്ന കൈയ്യെഴുത്ത് മാസികയുടെ…
സയ്യിദ് ഫത്തഹുദ്ധീൻ തങ്ങൾ നിര്യാതനായി
എറണാകുളം: ആന്ത്രോത്ത് ദ്വീപ് സ്വദേശിയും ലോക പ്രശസ്ത പണ്ടിതനുമായ ദൗലത്ത് മൻസിൽ സയ്യിദ് ഫത്തഹുദ്ധീൻ അൽഅസഹരി തങ്ങൾ വാർദ്ധക്യ സഹചമായ കാരണത്താൽ എറണാകുളത്ത് വെച്ച് നിര്യാതനായി. 89 വയസായിരുന്നു. സൗദി അറേബ്യയിലെ ദാറുൽ ഇഫത്തയുടെ കെനിയയിലെ പ്രതിനിധിയായും കെനിയാ ജാമിയാ ഉലമയുടെ…
