ബോട്ടിന്റെ ഫാൻ തട്ടി യുവാവിന് ദാരുണാന്ത്യം

അഗത്തി: ബോട്ടിന്റെ ഫാൻ കാൽ തുടയിൽ എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. അഗത്തി പുതിയഇല്ലം  കാസിയുടെ മകൻ ഇസ്ഹാക് (ഇയ്യക്ക) ആണ് മരിച്ചത്. വിനോദസഞ്ചാരികളുമായി ബംഗാരത്ത് പോയപ്പോളായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ഇസ്ഹാക്കിനെ അഗത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇസ്ഹാക്കിന്റെ അകാലവിയോഗം ബന്ധുക്കളെയും നാട്ടുകാരെയും വളരെയധികം ദുഃഖത്തിലായ്‌ത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *